സര്‍പ്പബലിക്കായി ഒരുങ്ങി പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ........ സവിശേഷ അനുഷ്ഠാനങ്ങളോടെ സര്‍പ്പബലി ........ സർവ്വദുരിത ശാന്തി ഫലമെന്ന് തന്ത്രി




സര്‍പ്പബലിക്കായി ഒരുങ്ങി പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ........ സവിശേഷ  അനുഷ്ഠാനങ്ങളോടെ സര്‍പ്പബലി ........ സർവ്വദുരിത ശാന്തി ഫലമെന്ന് തന്ത്രി

സ്വന്തം ലേഖകൻ

സര്‍പ്പദോഷ നിവാരണത്തിനും സര്‍വ്വൈശ്വര്യ വര്‍ദ്ധനവിനുമായി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ 30 ന് (ശനിയാഴ്ച) അത്യപൂര്‍വ്വ അനുഷ്ഠാനങ്ങളോടുകൂടിയ സര്‍പ്പബലി നടത്തുന്നു. ശനിയാഴ്ച ദീപാരാധനയ്ക്ക് ശേഷം തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് സര്‍പ്പബലി നടത്തുന്നത്. 

51 നാഗവംശങ്ങള്‍ക്കും അഷ്ടനാഗങ്ങള്‍ക്കും നാഗരാജാവിനും സപരിവാരങ്ങള്‍ക്കും പത്മമിട്ട് വിശേഷാല്‍ പൂജകളോടെയാണ് സര്‍പ്പബലി നടത്തുന്നത്. പൂജയോടൊപ്പം അനന്തന്‍, വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, പത്മന്‍, മഹാപത്മന്‍, ശംഖപാലന്‍, ഗുളികന്‍ എന്നീ അഷ്ടനാഗങ്ങളെ നൂറുംപാലും കൊടുത്ത് സംപ്രീതരാക്കുകയും ചെയ്യും. ത്വക്ക്-രക്ത സംബന്ധമായ അസുഖങ്ങള്‍ക്കെല്ലാം ജ്യോതിഷ വിധിപ്രകാരം അത്യപൂര്‍വ്വമായി സര്‍പ്പബലി നടത്താറുണ്ടെന്ന് തന്ത്രി പെരിയമന നാരായണന്‍ നമ്പൂതിരി പറഞ്ഞു. 


കാവിന്‍പുറം ക്ഷേത്രത്തില്‍ ദേവപ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായാണ് സര്‍പ്പബലി നടത്തുന്നതെന്ന് ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ഭാസ്‌കരന്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു.

കാവിന്‍പുറം ക്ഷേത്രത്തില്‍ ആദ്യമായാണ് സര്‍പ്പബലി നടക്കുന്നത്. ക്ഷേത്രത്തിന്റെ കിഴക്ക് വടക്കേ മൂലയില്‍ ഇലഞ്ഞിചുവട്ടിലുള്ള നാഗരാജാവ്, നഗകന്യക, നാഗയക്ഷി സന്നിധിയിലാണ് സര്‍പ്പബലിക്കായി ഒരുക്കങ്ങള്‍ ചെയ്തിട്ടുള്ളത്.


നാളെ  (27.08) വിനായക ചതുര്‍ത്ഥി ആഘോഷത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമമുണ്ട്. ഇതോടൊപ്പം നാരങ്ങാമാല ചാര്‍ത്തലും പാല്‍പ്പായസ നേദ്യവും നടക്കും. നാളെ (28.8) മൃത്യുഞ്ജയ ഹോമം, സുദര്‍ശന ഹോമം, അഘോര ഹോമം, ആവാഹനം, ഉച്ചാടനം എന്നിവ നടക്കും. 29 ന് തിലഹോമം, സുകൃതഹോമം, ദീപാന്തശുദ്ധി എന്നിവയുണ്ട്. 30 ന് തിലഹോമവും 12000 സംഖ്യ മൂലമന്ത്രംകൊണ്ട് പുഷ്പാഞ്ജലിയും നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം സര്‍പ്പബലി ആരംഭിക്കും. 31 ന് തിലഹോമം ദ്വാദശ പൂജ, കാല്‍കഴുകി ഊട്ട്, സായൂജ്യ പൂജ എന്നിവയോടെ ദേവപ്രശ്‌ന പരിഹാര ക്രിയകള്‍ക്ക് സമാപനമാകും. സര്‍പ്പബലിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം, നമ്പര്‍ 9745260444.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments