ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു



പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേയില്‍  2022-23 അധ്യയന വര്‍ഷം സി.ബി.എസ്.ഇ പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിജയികളെ അനുമോദിച്ചു.

മാണി സി. കാപ്പന്‍ എം.എല്‍.എ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജയസൂര്യന്‍ അധ്യക്ഷനായിരുന്നു. 



എല്ലാ വിഷയങ്ങള്‍ക്കും എ1 നേടിയ വിദ്യാര്‍ഥികളായ ആസ്ത അനില്‍കുമാര്‍, എസ്. ശ്രേയ, സ്വാതി ആര്‍. പല്ലാട്ട്, ശ്രീരഞ്ജിനി സുമേഷ് എന്നിവരുള്‍പ്പെടെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്  ഇരുവരും ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 



പ്രിന്‍സിപ്പല്‍ ബി.ജയകുമാര്‍, കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍  അഡ്വ. രാജേഷ് പല്ലാട്ട്, ട്രഷറര്‍ കെ.എന്‍ വാസുദേവന്‍, അധ്യാപിക കെ.സി. മിനി  എന്നിവര്‍ സംസാരിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments