കിസ്‌കോ ഡൈഗ്നോസ്റ്റിക് സെന്ററുമായി ചേര്‍ന്ന് പാലാ സന്‍മനസ്സ് കൂട്ടായ്മ സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തി.
പൈക സന്‍മനസ്സ് ഓഫീസില്‍ പ്രസിഡന്റ് സന്‍മനസ്സ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ ഉദ്ഘാടനം സിനി ആര്‍ട്ടിസ്റ്റ് ചാലി പാലാ രക്ത പരിശോധന ഉദ്ഘാടനം ചെയ്തു.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ ആശീര്‍വാദവും, മീനച്ചില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജോ പൂവത്താനി മുഖ്യ പ്രഭാഷണവും നടത്തി.
സിനി ആര്‍ട്ടിസ്റ്റ് സ്‌കാറിയാച്ചന്‍ രാമപുരം, ചാലി പാലാ എന്നിവരെ പൊന്നാട അണിയിച്ചാദരിച്ചു. രതീഷ് പച്ചാത്തോട്, രതീഷ് പൊന്‍കുന്നം, ഡെയ്‌സി, തങ്കച്ചന്‍ കാച്ചപ്പള്ളി, സണ്ണി മണര്‍ക്കാട്, ബിജോയ് മണര്‍കാട് എന്നിവര്‍ പ്രസംഗിച്ചു.




0 Comments