തുരുത്തിപ്പള്ളി ക്ഷേത്രത്തിലെ സപ്താഹയജ്ഞം 8 മുതല്‍





മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ 41- മത് ഭാഗവത സപ്താഹയജ്ഞം 8 മുതല്‍ 15 വരെ നടക്കും. 

മറ്റക്കര ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി വിശുദ്ധാനന്ദ സ്വാമികള്‍ മുഖ്യ യജ്ഞാചാര്യനായും, കല്ലട ബിജു, പ്രദീപ് വല്ലകം, സുകേശന്‍ ഐവര്‍കാല എന്നിവര്‍ സഹ ആചാര്യമാരായും ആണ് സപ്താഹം നടക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് 6.30ന് ദീപാരാധന തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി പയ്യന്നൂര്‍ കൃഷ്ണദാസ് നമ്പൂതിരി യജ്ഞശാലയില്‍ ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം.

 



9ന് രാവിലെ 7.15ന് വിഷ്ണു സഹസ്രനാമം, ഗ്രന്ഥപൂജ, ഗ്രന്ഥ നമസ്‌കാരം, 8 മുതല്‍ ഭാഗവത പാരായണം, വരാഹാവതാരം, ധ്രുവ ചരിതം, കപ്പിലാവതാരം. ഉച്ചക്ക് 1 ന് പ്രസാദമൂട്ട്, 2 മുതല്‍ ഭാഗവത പാരായണം തുടര്‍ച്ച, വൈകിട്ട് 5.15 ന് ലളിതാസഹസ്ര നാമാര്‍ച്ചന, 7 മുതല്‍ പ്രഭാഷണം.

 ഓഗസ്റ്റ് 10 രാവിലെ 8 മുതല്‍ ഭാഗവത പാരായണം, പ്രഹ്‌ളാദചരിതം, നരസിംഹാവതാരം, ശ്രീരാമവതാരം. 1 ന് പ്രസാമൂട്ട്, 2 മുതല്‍ ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, ഭജന. 7 ന് പ്രഭാഷണം.
11 ന് രാവിലെ 8 മുതല്‍ ഭാഗവത പാരായണം, 10 മണിക്ക് ശ്രീകൃഷ്ണാവതാരം, കൃഷ്ണലീല, പൂതനാമോക്ഷം. 11.30 ന് ഉണ്ണിയൂട്ട്, ഉച്ചക്ക് 1 മുതല്‍ പ്രസാദമൂട്ട്. 2 മുതല്‍ ഭാഗവത പാരായണം തുടര്‍ച്ച. വൈകിട്ട് 7ന് പ്രഭാഷണം. 7.30 മുതല്‍ ക്ഷേത്രത്തില്‍ പുഷ്പാഭിഷേകം. തുടര്‍ന്ന് അത്താഴം, കഞ്ഞിയും പുഴുക്കും.

12 ന് രാവിലെ 8 മുതല്‍ ഭാഗവതപാരായണം, ഗോവിന്ദ പട്ടാഭിഷേകം, ഉദ്ധവദൂത്, കംസവധം, ഉച്ചക്ക് 1 ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 7.30 ന് പ്രഭാഷണം.



13 ന് രാവിലെ 8 മുതല്‍ ഭാഗവത പാരായണം, രുക്മിണി സ്വയംവരം, നരകാസുരവധം, ഉച്ചക്ക് 1 ന് സ്വയംവരസദ്യ. വൈകിട്ട് 7ന് ദീപാരാധന, ഭജന, 7.30 ന് പ്രഭാഷണം.


ഓഗസ്റ്റ് 14 ന് രാവിലെ 8 മുതല്‍ ഭാഗവത പാരായണം, കുചേലഗതി. ഉച്ചക്ക് 1 ന് പ്രസാദമൂട്ട്. വൈകിട്ട് 6.30ന് ദീപാരാധന, ഭജന. തുടര്‍ന്ന് പ്രഭാഷണം.

15 ന് രാവിലെ 8 മുതല്‍ ഭാഗവത പാരായണം. 9 ന് ഭാഗവത സംഗ്രഹ പാരായണം. 11 മണിക്ക് അവഭൃത സ്‌നാന ഘോഷയാത്ര, 12.30ന് പ്രസന്ന പൂജ, മംഗളാരതി. 1 മണി മുതല്‍ മഹാപ്രസാദമൂട്ട്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments