പൂഞ്ഞാറിന്റെ മേളപ്പെരുമ - പൂഞ്ഞാര്‍ ശ്രീധരന്‍ ഓര്‍മയായി



മദ്ധ്യ കേരളത്തിലെ ഉത്സവ തിരുന്നാള്‍ ആഘോഷങ്ങളിലെ ചെണ്ടമേളത്തിന്റെ അനിവാര്യ ഘടകമായിരുന്ന പൂഞ്ഞാര്‍ ശ്രീധരന്‍ ആശാന്‍ നിര്യാതനായി. 

കുട്ടിക്കാലം മുതല്‍ വാദ്യമേള രംഗത്ത് സജീവമായിരുന്ന ആശാന്‍ നൂറുകണക്കിന് ശിഷ്യസമ്പത്തിന് ഉടമയായിരുന്നു.



തായമ്പകയില്‍ പ്രകടിപ്പിച്ചിരുന്ന അസാധാരണ പാടവം ഇതര മേള വിദ്വാന്‍മാരില്‍ നിന്നും ശ്രീധരന്‍ ആശാനെ വ്യത്യസ്തനാക്കിയിരുന്നു. മേള വിദ്വാനായ അച്ചന്‍ കേശവനില്‍ നിന്നും പ്രാഥമിക പാഠങ്ങള്‍ അഭ്യസിക്കുകയും പിന്നീട് പ്രഥമ ഗുരു വെളിയന്നൂര്‍ കൊച്ചാശാന്റെ കീഴില്‍ പഠനം തുടരുകയും ചെയ്തു.


അദ്ദേഹം നയിച്ചിരുന്ന ചെണ്ടമേളങ്ങള്‍ ആസ്വാദക മനസ്സുകളെ കീഴടക്കിയതിനു പിന്നില്‍ സിദ്ധിയും സാധനയും ഉചിതമായ അളവില്‍ സമന്വയിപ്പിച്ച പ്രതിഭ ആയിരുന്നതുകൊണ്ടായിരുന്നു.



സഹോദരന്‍മാരില്‍ ഒരാള്‍ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് റിട്ട. പ്രിന്‍സിപ്പാള്‍ പരേതനായ പ്രൊഫ. ബാലകൃഷ്ണനും മറ്റൊരാള്‍ പ്രശസ്ത സിനിമ സംഗീത സംവീധായകനും കെ.എസ്.ആര്‍.റ്റി.സി. ഉദ്യോഗസ്ഥനുമായിരുന്ന പൂഞ്ഞാര്‍ വിജയനും ആണ്. സംസ്‌കാരം നാളെ നടക്കും.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments