ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഓണത്തിരക്ക്




ഓണത്തിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ ഒഴുക്ക്. 

സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ ജില്ലയിലേക്കെത്തുന്നത്. ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഡി.ടി.പി.സിയുടെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത് 1,50,000 പേരാണ്. 



ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് വാഗമണ്ണാണ്. മാട്ടുപെട്ടിയില്‍ 440 പേരും രാമക്കല്‍മേട് 1035, അരുവിക്കുഴി 201 പേര്‍, എസ്.എന്‍.പുരത്ത് 1973 പേര്‍ പഞ്ചാലിമേട്ടില്‍ 1268, ഇടുക്കി ഹില്‍വ്യൂ പാര്‍ക്കില്‍380 പേര്‍, മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ 1724 പേരും സന്ദര്‍ശിച്ചു. കാലവര്‍ഷം ശക്തി പ്രാപിച്ചിരുന്ന സമയമായതിനാല്‍ മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ സഞ്ചാരികളുടെ എണ്ണം കണക്കാക്കിയാല്‍ ടൂറിസം മേഖലയ്ക്ക് ഉണര്‍വാണ്. 

ഓണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ടൂറിസം സെന്ററുകളുടെ നവീകരണം പുരോഗമിക്കുകയാണ്. രണ്ടാം ശനിയും ഞായറുമായിരുന്നതിനാല്‍ മൂന്നാറില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടിയിലും രാജമലയിലും ഈ തിരക്ക് ദൃശ്യമായിരുന്നു. മാട്ടുപ്പെട്ടിയിലെത്തിയ പല സഞ്ചാരികള്‍ക്കും തിരക്ക് മൂലം ബോട്ടിങ്ങിന് അവസരം ലഭിച്ചില്ല. രാജമലയിലും പരമാവധി സഞ്ചാരികളെത്തി. 2880 പേര്‍ക്കാണ് രാജമലയില്‍ ഒരു ദിവസം പ്രവേശനം നല്‍കുന്നത്. 


മാട്ടുപ്പെട്ടിയില്‍ 3500 പേര്‍ക്ക് വരെ ബോട്ടിങ് ആസ്വദിക്കാനാവും ഹൈഡല്‍ ടൂറിസത്തിനും ഡി.ടി.പി.സിക്കും ഒപ്പം 70 പേര്‍ക്ക് കയറാവുന്ന സ്വകാര്യ ബോട്ടും ഇവിടെയുണ്ട്. ഇടയ്ക്ക് കട്ടപ്പുറത്തായിരുന്ന ബോട്ടുകളെല്ലാം നീറ്റിലിറക്കി കഴിഞ്ഞു. ജലനിരപ്പ് ഏകദേശം 60 ശതമാനമാണിപ്പോള്‍. തുലാവര്‍ഷ മഴയിലാണ് മാട്ടുപ്പെട്ടി ജലാശയം നിറയുന്നത്. മഴ ഒഴിഞ്ഞു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments