കോട്ടയത്ത് എ ഇ ഒ യ്ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അധ്യാപികയില്‍ നിന്നും 10000 രൂപ വാങ്ങിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പിടിയില്‍



എഇഒയ്ക്ക് കൈക്കൂലിയായി നല്‍കാനെന്ന പേരില്‍ അധ്യാപികയില്‍ നിന്നും 10000 രൂപ വാങ്ങിയ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പിടിയില്‍. 

കോട്ടയം വിജിലന്‍സാണ് ഇന്ന് രാവിലെ ഇയാളെ പിടികൂടിയത്. കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ചാലുകുന്ന് സിഎന്‍ഐ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ടി ജോണിനെയാണ് കോട്ടയം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.


വീഡിയോ ഇവിടെ കാണാം👇👇👇👇




കോട്ടയം സ്വദേശിനിയായ അദ്ധ്യാപികയുടെ അധിക തസ്തിക അധ്യാപികയായി ജോലി ചെയ്തിരുന്ന കാലയളവ് മോഷണല്‍ ആയി അംഗീകരിച്ചു നല്‍കുന്നതിനുള്ള നടപടി ക്രമം സ്വീകരിക്കുന്നതിന് എ ഇ ഒ മോഹനദാസിന് നല്‍കുന്നതിനായി 10000 രൂപാ കൈക്കൂലിയായി അധ്യാപികയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അദ്ധ്യാപിക കോട്ടയം വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
 


തുടര്‍ന്ന് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യുറോ കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം യൂണിറ്റ് വിജിലന്‍സ് ഡി വൈ എസ് പി രവികുമാര്‍ വി ആറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ മഹേഷ് പിള്ള ,അന്‍സല്‍ എം എസ് ,രമേശ് ജി ;പ്രദീപ് എസ് ,എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഹെഡ്മാസ്റ്റര്‍ സാമിനെ പിടികൂടിയത്.

വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം നല്‍കിയ ഫിനോഫ്ത്തലില്‍ പുരട്ടിയ 10000 രൂപാ കൈമാറുന്ന അവസരത്തില്‍ സാക്ഷികളായി രണ്ടു ഗസറ്റഡ് ഓഫീസറുടെ വന്നു വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് എ ഇ ഒ മോഹനദാസ് സമാനമായ ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.
 


വിജിലന്‍സ് സംഘത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ് ;പ്രദീപ് പി എന്‍;ജെയ്മോന്‍ വി എം;സബ് ഇന്‍സ്പെക്ടര്‍മാരായ വി ടി ;അനില്‍ കുമാര്‍ എം ആര്‍ ;സോമനാഥന്‍ ജി;അസിസ്റ്റന്‍ഡ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രഞ്ജിനി കെ പി ;ഹാരീസ് എം ഐ;അനില്‍ കുമാര്‍ കെ എസ് ;രാജീവ് എം ആര്‍ ;സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് ടി പി ;അരുണ്‍ ചാന്ദ് ;സുരേഷ് കെ ആര്‍ ;അനൂപ് സിവില്‍ പോലീസ് ആഫീസര്‍ ജോഷി;അനില്‍ കെ സോമന്‍ എന്നിവരും ഉണ്ടായിരുന്നു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments