കുട്ടികള്‍ രാമായണം പോലുള്ള ഇതിഹാസങ്ങളും വേദങ്ങളും പഠിക്കണമെന്നും മൗലികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കെല്ലാം പിന്നില്‍ ശാസ്ത്രമുണ്ടെന്നും അവ ശരിയായി മനസ്സിലാക്കാന്‍ കഴിയണമെന്നും പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകയും ഏററുമാനൂരപ്പന്‍ കോളജ് അസി. പ്രഫസറുമായ സരിത എസ്.അയ്യര്‍ പറഞ്ഞു.
പുലിയന്നൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന രാമായണമാസ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ രാമായണസന്ദേശം നല്‍കി.
പി.എന്‍.പരമേശ്വരന്‍നായര്‍, രാജഗോപാല്‍ കോനാട്ട്, കെ.എന്‍.വേണുഗോപാല്‍, രശ്മി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.




0 Comments