ഷിബു തെക്കേമറ്റത്തിനെ മാതൃവിദ്യാലയമായ കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ ആദരിച്ചു.




കൊഴുവനാല്‍ ഗവ.എല്‍ പി സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും സാമൂഹ്യ - ജീവകാരുണ്യ പ്രവര്‍ത്തകനും പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനറുമായ ഷിബു തെക്കേമറ്റത്തിനെ ആദരിച്ചു. 


 


പി റ്റി എ പ്രസിഡന്റ് ജോബി മാനുവല്‍ ചൊള്ളമ്പഴയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് ഷിബു തെക്കേമറ്റത്തെ പൊന്നാട അണിയിച്ചാദരിച്ചു. 



യമുനാദേവി ആര്‍, സ്മിതാ വിനോദ്, പി.സി ജോസഫ്, റ്റെന്നി വര്‍ഗീസ്, പ്രമോദ് കെ.വി, സജിത കിരണ്‍, ബീന, ലക്ഷ്മിപ്രിയ, ആര്യ, ആശ, പി ജി ജഗന്നിവാസ്, ഡൈനോ ജയിംസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷിബു തെക്കേമറ്റം മറുപടി പ്രസംഗം നടത്തി. 





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments