ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉമാമഹേശ്വരന്‍മാര്‍ക്കും ഉപദേവതകള്‍ക്കുമുള്ള ഓണപ്പുടവ സമര്‍പ്പണാനുഷ്ഠാനം ഞായറാഴ്ച ആരംഭിക്കും.
ഭക്തര്‍ ഉമാമഹേശ്വരന്‍മാര്‍ക്കും ഉപദേവതകള്‍ക്കും ഓണക്കോടിയായി ഉടയാടകള്‍ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ഓണത്തിന് പത്തുദിവസം മുമ്പ് അത്തംനാള്‍ മുതലാണ് ഈ ഓണക്കോടി സമര്‍പ്പണം നടക്കുന്നത്. ഉമാമഹേശ്വരന്‍മാര്‍ക്ക് ഓണ ഉടയാടകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സര്‍വ്വൈശ്വര്യവും ലഭിക്കുമെന്നാണ് ഭക്തജനവിശ്വാസം.
തൂശനിലയില്‍ ഓണപ്പട്ടും ഒരു നാണയവും ചേര്‍ത്ത് ഉമാമഹേശ്വരന്‍മാരുടെ ശ്രീകോവിലിന് മുന്നിലും ഉപദേവതകളായ ഗണപതി, അയ്യപ്പന്‍, നാഗരാജാവ്, നാഗയക്ഷി, നാഗകന്യക, രക്ഷസ്സ്, നവഗ്രഹങ്ങള്‍ എന്നിവരുടെ ശ്രീകോവിലുകള്‍ക്ക് മുന്നിലും ഉടയാടകള്‍ സമര്‍പ്പിക്കുന്നതാണ് ചടങ്ങ്. ഓരോ ദേവതകള്‍ക്കും നിഷ്‌കര്‍ഷിച്ചിട്ടുള്ള നിറത്തോടുകൂടിയ പട്ടുകളും ഉടയാടകളുമാണ് സമര്‍പ്പിക്കുന്നത്. ഇവ സ്വീകരിച്ചശേഷം സമര്‍പ്പിച്ച ഭക്തര്‍ക്ക് മേല്‍ശാന്തി പ്രസാദം വിതരണം ചെയ്യും. ഇതോടൊപ്പം മുമ്പ് ദേവതകളെ ചാര്‍ത്തിയ പഴയ ഉടയാടകള്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് പ്രസാദത്തോടൊപ്പം അവ വിതരണം ചെയ്യുകയും ചെയ്യും.
അത്തം നാളായ ഞായറാഴ്ച രാവിലെ 8 മുതല്‍ ഓണപ്പുടവ സമര്‍പ്പണം ആരംഭിക്കും. തിരുവോണം നാള്‍ വരെ ഇത് നീണ്ടുനില്‍ക്കും. എല്ലാ ദിവസവും രാവിലെ 8 മണിക്കാണ് ഉടയാട സമര്‍പ്പണ സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9745260444.




0 Comments