കാവിന്‍പുറം ക്ഷേത്രത്തില്‍ ആയിരക്കണക്കിന് കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ച ആചാര്യന്‍ പനച്ചിക്കാട് കിഴുപ്പുറത്തില്ലത്തു കെ.എന്‍. ദാമോദരന്‍ നമ്പൂതിരി നിര്യാതനായി. 83 വയസ്സായിരുന്നു.
പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഊരാണ്‍മകുടുംബ അംഗമാണ്. അദ്ധ്യാപകനും, കവിയും, പ്രഭാഷകനുമായിരുന്നു.
സംസ്‌കാരം നാളെ (ശനി) രാവിലെ 11 ന് വീട്ടുവളപ്പില്‍. ഏറ്റുമാനൂര്‍ കുഴിയടി ഇല്ലത്ത് ശ്രീദേവിയാണ് ഭാര്യ.
മക്കള്‍: ശ്യാമ, ശ്രീജിത്ത്. മരുമക്കള്‍: ശ്യാംകുമാര്‍ , ആശ
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ഉത്സവ നാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കിയിരുന്ന പനച്ചിക്കാട് കിഴുപ്പുറത്തില്ലത്ത് കെ.എന്‍. ദാമോദരന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ കാവിന്‍പുറം ദേവസ്വം ഭരണസമിതിയോഗം അനുശോചനം രേഖപ്പെടുത്തി.
പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.എന്‍. ചന്ദ്രശേഖരന്‍ നായര്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ കൊടുങ്കയം, ത്രിവിക്രമന്‍ നായര്‍, സുരേഷ് ലക്ഷ്മിനിവാസ്, ആര്‍. ജയചന്ദ്രന്‍ വരകപ്പള്ളില്‍, റ്റി.എസ്. ശിവദാസ്, പ്രസന്നകുമാര്‍, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, ബാബു പുന്നത്താനം, സി.ജി. വിജയകുമാര്‍, ആര്‍. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.




0 Comments