ശിവഗിരിയില്‍ മഠപ്പള്ളി ഉദ്ഘാടനം ചെയ്തു.




ശ്രീനാരായണഗുരുദേവന് ദീര്‍ഘകാലം അമൃതേത്തായ ഭക്ഷണം പാകം ചെയ്തിരുന്ന മഠം നവീകരിച്ചു ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

 ഗുരുദേവന്‍ ഭക്ഷണം കഴിക്കുകയും പലപ്പോഴും വിശ്രമിക്കുകയും ചെയ്തിട്ടുള്ള  ഈ മന്ദിരത്തില്‍ ഭക്തജനങ്ങള്‍ക്ക്  ദര്‍ശനം ചെയ്ത് നമസ്ക്കരിക്കാവുന്നതാണ്. 


ശിവഗിരിയിലെ പൂജാദികര്‍മ്മങ്ങള്‍ക്കാവശ്യമായ ദ്രവ്യങ്ങളും ഗുരുപൂജാ ഭക്ഷണത്തിനാവശ്യമായ പദാര്‍ത്ഥങ്ങളും ഇനി മുതല്‍ ഇവിടെ സമര്‍പ്പിക്കാവുന്നതാണ്. ധര്‍മ്മസംഘം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ മഠപ്പള്ളി മന്ദിരം ഭക്തജനങ്ങള്‍ക്കായി സമര്‍പ്പണം ചെയ്തു. 


സ്വാമി ഋതംഭരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി വിരജാനന്ദ, സ്വാമി അസംഗാനന്ദഗിരി,  തുടങ്ങിയ സംന്യാസിവ്യന്‍മാരും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ആദ്യ ദ്രവ്യസമര്‍പ്പണം പ്രതിഭാ അശോകന്‍ ആറ്റിങ്ങല്‍, കൂട്ടില്‍ രജേന്ദ്രന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments