കര്‍ഷക ദിനത്തില്‍ വിത്തും വിളവുമായി മലയിഞ്ചിപ്പാറ സ്‌കൂള്‍



ചിങ്ങം ഒന്നിന് പാതാമ്പുഴ ടൗണില്‍ വിത്തുകുട്ട സംഘടിപ്പിച്ചും സ്‌കൂള്‍ കൃഷിത്തോട്ടത്തില്‍ വിളവെടുപ്പ് നടത്തിയും മലയിഞ്ചിപ്പാറ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ ദിനം അര്‍ത്ഥപൂര്‍ണ്ണമാക്കി.

 


 
ഭക്ഷ്യ - ആരോഗ്യ സ്വരാജ് കാമ്പയിന്റെ ഭാഗമായി സ്‌കൂള്‍ ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പാണ് വിത്തും വിളവും എന്ന പ്രവര്‍ത്തനം ആവിഷ്‌കരിച്ചത്.



രാവിലെ പൂഞ്ഞാര്‍ ഭൂമികയുടെ സഹകരണത്തോടെ നൂറ്റിയെട്ടാമത് വിത്തുകുട്ട സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികളും കര്‍ഷകരും കൊണ്ടുവന്ന് വിത്തുകുട്ടയില്‍ നിക്ഷേപിച്ച ഔഷധ, പച്ചക്കറി, പഴവര്‍ഗ്ഗ, കിഴങ്ങ് വര്‍ഗ്ഗ, വൃക്ഷവിളകളുടെ തൈകളും കിഴങ്ങുകളും , വിത്തുകളും മറ്റ് നടീല്‍ വസ്തുക്കളും ആവശ്യാനുസരണം പങ്കിട്ടു.


തുടര്‍ന്ന് സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് തക്കാളി, വെണ്ട, വഴുതിന എന്നിവയുടെ വിളവെടുപ്പും ആഘോഷമായി നടത്തി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments