കര്‍ഷകദിനത്തില്‍ 50 ല്‍പരം നാടന്‍ വിഭവങ്ങള്‍ക്കൊണ്ട് സദ്യയൊരുക്കി ചേന്നാട് നിര്‍മ്മല സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.



സ്വന്തം ലേഖകന്‍


അമ്പതില്‍പരം നാടന്‍ വിഭവങ്ങള്‍ കൊണ്ട്  സദ്യ ഒരുക്കിയും മുതിര്‍ന്ന കര്‍ഷകനെ ആദരിച്ചും ചേന്നാട് നിര്‍മ്മല എല്‍പിഎസിലെ വിദ്യാര്‍ത്ഥികള്‍.

ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ വാഴപ്പിണ്ടി തോരന്‍ മുതല്‍ മത്തങ്ങ പായസം വരെ തയ്യാറാക്കുകയും മുതിര്‍ന്ന കര്‍ഷകനായ വണ്ടാനത്ത് ബാലകൃഷ്ണന്‍ നായരെ ആദരിക്കുകയുമായിരുന്നു. 



പഠനത്തോടൊപ്പം കൃഷി ഒരു സംസ്‌കാരമായി മാറണമെന്ന് സന്ദേശം നല്‍കി  കാര്‍ഷിക വിളകളെയും വിഭവങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കി. 

 



കുട്ടികളെല്ലാവരും കര്‍ഷകവേഷം ധരിക്കുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുനിതാ വി നായര്‍, പിടിഎ പ്രസിഡന്റ് സരിത അശോകന്‍ എംപി ടി എ പ്രസിഡന്റ് ജോസ്‌നാ ബാബു, അധ്യാപകര്‍,  രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments