ശ്രീനാരായണ ഗുരുദേവന്റെ ജയന്തി വിളംബര ഭാഗമായി എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയന് കീഴിലെ മുഴുവന്‍ ശാഖകളിലും പതാക ഉയര്‍ത്തല്‍ നടന്നു.
യൂണിയന്‍ ആസ്ഥാനത്ത് ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ പീതപതാക ഉയര്‍ത്തി. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാമപുരം സി.റ്റി. രാജന്‍, അനീഷ് പുല്ലുവേലില്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശാഖാ ആസ്ഥാന മന്ദിരങ്ങളിലും വിവിധ കുടുംബയൂണിറ്റുകളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും പതാക ഉയര്‍ത്തല്‍ ഭക്തിനിര്‍ഭരമായി നടത്തിയെന്ന് യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അറിയിച്ചു.




0 Comments