തലമുറകളുടെ കര്‍ഷകന്‍ കെ.എ. ജോസഫ് പന്തലാനിയ്ക്കലിന് ആദരം.


തലമുറകളുടെ കര്‍ഷകന്‍ കെ.എ. ജോസഫ് പന്തലാനിയ്ക്കലിനെ കൊഴുവനാല്‍ സ്‌കൂള്‍, കര്‍ഷക ദിനത്തില്‍ ആദരിച്ചു. 

കൃഷിയെ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി സമീപിക്കരുതെന്നും മറിച്ച് ഒരു സംസ്‌കാരമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ കാര്‍ഷിക രംഗത്തേയ്ക്ക് കടന്നുവരണമെന്നും കൃഷിക്കാരന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



അനുമോദന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സോണി തോമസ് ഔസേപ്പച്ചന്‍ ചേട്ടനെ പൊന്നാട അണിയിച്ചു. സ്‌കൂള്‍ കാര്‍ഷിക ക്ലബ് കണ്‍വീനര്‍ ജിസ്‌മോള്‍ ജോസഫ് സ്വാഗതം ആശംസിച്ചു. ബന്നിച്ചന്‍ പി.ഐ , ജിജിമോള്‍ ജോസഫ് , നന്ദന സി.ബിനു, തുടങ്ങിയവര്‍ പ്രസംഗിച്ചു.



പരിപാടികള്‍ക്ക് അനൂപ് ചാണ്ടി, ഷാല്‍വി ജോസഫ്, സണ്ണി സെബാസ്റ്റ്യന്‍, സിബി ഡൊമിനിക്ക് സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബ് പ്രസിഡന്റ് ജിതിന്‍ ഷാജി, സെക്രട്ടറി ശ്രീഹരി മനോജ്, ഷാല്‍ ബിന്‍ സെബാസ്റ്റ്യന്‍ ശ്രാവണ്‍ ഹരി, അലന്‍ മാത്യു, ശ്രേയസ് പി.ആര്‍. ജുവാന്‍ എസ്. കുമ്പുക്കന്‍, അഭിനവ് വി.എസ്സ്, അജോമോന്‍ ജോമിച്ചന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments