അല്‍ഫോന്‍സായെ വെല്ലാന്‍ ആരുണ്ട് മക്കളേ... 66-ാമത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ അല്‍ഫോന്‍സാ കോളേജും ജൂനിയര്‍ വിഭാഗത്തില്‍ അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാദമി പാലായും ജേതാക്കളായി




66-ാമത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ അല്‍ഫോന്‍സാ കോളേജും ജൂനിയര്‍ വിഭാഗത്തില്‍ അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാദമി പാലായും ജേതാക്കളായി

സീനിയര്‍ വിഭാഗത്തില്‍ 194 പോയിന്റുമായി അല്‍ഫോന്‍സാ  കോളേജ് പാലാ ഒന്നാമതും എസ് ബി കോളേജ് ചങ്ങനാശ്ശേരി 172 പോയിന്റ് മായി രണ്ടാമതും 159 പോയിന്റുമായി അസംഷന്‍ കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും എത്തി.

ജൂനിയര്‍ വിഭാഗത്തില്‍ 606 പോയിന്റുമായി അല്‍ഫോന്‍സ അത്‌ലറ്റിക്,അക്കാദമി പാല ഒന്നാമതും, 554 പോയിന്റ് മായി ദ്രോചാര്യ കെ പി തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാഡമി പൂഞ്ഞാര്‍ രണ്ടാമതും ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പാറത്തോട് മൂന്നാമതും എത്തി

ബോയ്‌സ് അണ്ടര്‍ 14 വിഭാഗത്തില്‍ 66 പോയിന്റു മായി ദ്രോണാചാര്യ കെ.പി തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ ഒന്നാമതും 55 പോയിന്റുമായി ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പാറത്തോട് രണ്ടാമതും 24 പോയിന്റുമായി അല്‍ഫോന്‍സാ  അത്ലറ്റിക് അക്കാദമി പാലാ മൂന്നാമതും എത്തി.

ഗേള്‍സ് അണ്ടര്‍ 14  വിഭാഗത്തില്‍ 36 പോയിന്റുമായി ദ്രോണാചാര്യ കെ പി തോമസ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ ഒന്നാമതും 35.5 പോയിന്റ് മായി എച്ച് എസ് ഭരണങ്ങാനം രണ്ടാമതും 31 പോയിന്റുമായി അല്‍ഫോന്‍സാ അത്ലറ്റിക്  അക്കാഡമി പാലാ മൂന്നാമതും എത്തി.

 ഗേള്‍സ് അണ്ടര്‍ 16 വിഭാഗത്തില്‍ 72 പോയിന്റുമായി അല്‍ഫോന്‍സ അക്കാഡമി പാലാ ഒന്നാമതും 71 പോയിന്റുമായി ദ്രോണാ ചാര്യ കെ പി തോമസ് മാഷ് തോമസ് അക്കാദമി പൂഞ്ഞാര്‍ രണ്ടാമതും 34 പോയിന്റുമായി എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം മൂന്നാമതും എത്തി.

 ബോയ്‌സ് അണ്ടര്‍ 16 വിഭാഗത്തില്‍ 102 പോയിന്റുമായി ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പാറത്തോട് ഒന്നാമതും 96 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ തോമസ് മാഷ് അക്കാദമി പൂഞ്ഞാര്‍ രണ്ടാമതും 58 പോയിന്റുമായി അല്‍ഫോന്‍സാ അത്ലറ്റിക്  അക്കാഡമി പാലാ മൂന്നാമതും എത്തി.

ഗേള്‍സ് അണ്ടര്‍ 18 വിഭാഗത്തില്‍ ഡബ്ലിയുഎം സി ദ്രോണാചാര്യ  തോമസ് മാഷ് അക്കാദമി പൂഞ്ഞാര്‍ 93 പോയിന്റുമായി ഒന്നാമതും എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം 78 പോയിന്റുമായി രണ്ടാമതും അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമി പാലാ 55 പോയിന്റുമായി മൂന്നാമതും എത്തി

 ബോയ്‌സ് അണ്ടര്‍ 18 വിഭാഗത്തില്‍ ഡബ്ലിയു എം സി ദ്രോണാചാര്യ കെ പി തോമസ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ 168. പോയിന്റുമായി  ഒന്നാമതും അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാഡമി പാലാ 94.5 പോയിന്റുമായി രണ്ടാമതും, സെന്റ് ഡൊമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി 46 പോയിന്റുമായി മൂന്നാമതും  എത്തി

 ഗേള്‍സ് അണ്ടര്‍ 20 വിഭാഗത്തില്‍ 183 പോയിന്റുമായി അല്‍ഫോന്‍സാ അത്ലറ്റിക് അക്കാദമി പാല ഒന്നാമതും  61 പോയിന്റുമായി അസംഷന്‍ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 17 പോയിന്റുമായി  എസ് ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും എത്തി.

 ബോയ്‌സ് അണ്ടര്‍ 20 വിഭാഗത്തില്‍ സെന്റ് ഡോമിനിക് കോളേജ് കാഞ്ഞിരപ്പള്ളി 144 ഒന്നാമതഉം എസ് ബി കോളേജ് ചങ്ങനാശ്ശേരി 101 പോയിന്റുമായി രണ്ടാമതും അല്‍ഫോന്‍സാഅത്ലറ്റിക് അക്കാഡമി പാലാ 87 പോയിന്റ് മായി മൂന്നാമതും എത്തി

വനിതാ വിഭാഗത്തില്‍ അല്‍ഫോന്‍സാ കോളേജ് പാലാ 201 പോയിന്റുമായി ഒന്നാമതും 164 പോയിന്റുമായി അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 10. പോയിന്റുമായി എസ്. ബി കോളജ് ചങ്ങനാശ്ശേരി മൂന്നാമതും എത്തി.



 പുരുഷ വിഭാഗത്തില്‍ 162പോയിന്റ് മായി എസ് ബി കോളേജ് ചങ്ങനാശ്ശേരി ഒന്നാമതും 105 പോയിന്റുമായി സെന്റ് ഡൊമനിക് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാമതും 67 പോയിന്റുമായി സെന്റ് തോമസ് കോളേജ് പാലാ മൂന്നാമതും എത്തി.

ഇന്ന് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. ട്രോഫികള്‍ സമ്മാനിച്ചു. കോട്ടയം ജില്ല അത്‌ലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പ്രവീണ്‍ തരിയന്‍ സ്വാഗതം ആശംസിച്ചു. കോട്ടയം ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി ഡോ. തങ്കച്ചന്‍ മാത്യു ചടങ്ങിന് നന്ദിയും പറഞ്ഞു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments