യുവതലമുറക്ക് കാര്‍ഷിക അറിവുകള്‍ പകര്‍ന്ന് നല്‍കേണ്ടത് അനിവാര്യമാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് ചുമതലക്കാരായ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച കൃഷി വിജ്ഞാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
പാലാ രൂപതാ കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെയും പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ 'കുട്ടികളും കൃഷിയിലേക്ക് ' എന്ന പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളുകളിലെ ചില്‍ഡ്രന്‍സ് ഫാര്‍മേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകര്‍ക്കായി പാലാ രൂപതാതല കൃഷി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചത്. ബിഷപ്പ് ഹൗസ് ഹാളില്‍ നടന്ന കൃഷി വിജ്ഞാന സദസും സ്‌കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.
രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സിയുടയും പി.എസ്.ഡബ്ലിയു.എസ് ന്റെയും സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം അദ്ധ്യക്ഷതവഹിച്ചു.. പി.എസ്. ഡബ്ലിയു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ ,ഫാ.ജോര്‍ജ് പുല്ലു കാലായില്‍, ടോണി സണ്ണി, സിബി മാത്യു കണിയാംപടി, ഡാന്റിസ് കൂനാനിക്കല്‍ , മെര്‍ളി ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹോര്‍ട്ടി കോര്‍പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയാസ് കാര്‍ഷിക സെമിനാര്‍ നയിച്ചു.
സ്‌കൂളുകള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സാജന്‍ ഫ്രാന്‍സീസിനു നല്‍കി കൊണ്ട് ബിഷപ്പ് നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ എഴുപത്തഞ്ചു സ്‌ക്കൂളുകള്‍ക്കുള്ള സൗജന്യ പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.




0 Comments