66 മത് കോട്ടയം ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യദിവസം പിന്നിട്ടപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ 110 പോയിന്റുമായി അല്‍ഫോന്‍സാ കോളേജും, ജൂനിയര്‍ വിഭാഗത്തില്‍ 300.5 പോയിന്റുമായി അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി പാലായും മുന്നേറുന്നു.
ജൂനിയര്‍ വിഭാഗത്തില്‍ 222 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ കെപി തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ രണ്ടാമതും 174 പോയിന്റ് മായി സെന്റ് ഡൊമിനിക് കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാമതും നില്‍ക്കുന്നു.
സീനിയര്‍ വിഭാഗത്തില്‍ 79 പോയിന്റുമായി എസ്ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 72 പോയിന്റുമായി അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും നില്‍ക്കുന്നു.
ബോയ്‌സ് അണ്ടര്‍ 14 വിഭാഗത്തില്‍ 35 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ കെപി തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ ഒന്നാമതും 33 പോയിന്റ് മായി ഗ്രേസി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പാറത്തോട് രണ്ടാമതും 13 പോയിന്റുമായി സെന്റ് പീറ്റേഴ്‌സ് H. S. S. കുറുമ്പനാടം മൂന്നാമതും നില്‍ക്കുന്നു
ഗേള്‍സ് അണ്ടര്‍ 14 വിഭാഗത്തില്‍ എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം 27.5 പോയിന്റുമായി ഒന്നാമതും, 22 പോയിന്റുമായി അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി പാല രണ്ടാമതും,ഡബ്ലിയു എം സി ദ്രോണാചാര്യ കെപി തോമസ് സ്‌പോര്‍ട്‌സ് അക്കാഡമി പൂഞ്ഞാര്‍ 17പോയിന്റുമായി മൂന്നാമതും നില്‍ക്കുന്നു.
ഗേള്‍സ് അണ്ടര്‍ 16 വിഭാഗത്തില്‍ 38 മായി അല്‍ഫോന്‍സ അത്‌ലറ്റിക് അക്കാഡമി പാലാ ഒന്നാമതായും ഇരുപത്തിരണ്ട് പോയിന്റുമായി ഗ്രേസി മെമ്മോറിയല്‍ എച്ച് എസ് പാറത്തോട് രണ്ടാമതായും, 22 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ കെപി തോമസ് മാര്‍ അക്കാദമി പൂഞ്ഞാര്‍ മൂന്നാമതായി നില്‍ക്കുന്നു
ബോയ്‌സ് അണ്ടര്‍ 16 വിഭാഗത്തില്‍ 62 പോയിന്റുമായി ഗ്രേസി മെമ്മോറിയല്‍ എച്ച് എസ് പാറത്തോട് ഒന്നാമതായും, 41 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ കെ പി തോമസ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ രണ്ടാമതായും,25 പോയിന്റുമായി അല്‍ഫോന്‍സാ അക്കാദമി പാലാ മൂന്നാമതായി നില്‍ക്കുന്നു,
ബോയ്‌സ് അണ്ടര്‍ 18 വിഭാഗത്തില്‍ 62 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാഡമി പൂഞ്ഞാര്‍ ഒന്നാമതായും, 41.5 പോയിന്റുമായി അല്‍ഫോന്‍സ അത്‌ലറ്റിക് അക്കാഡമി പാലാ രണ്ടാമതായും 35 പോയിന്റുമായി സെന്റ് Upcoming കോളേജ് കാഞ്ഞിരപ്പള്ളി മൂന്നാമതായി നില്‍ക്കുന്നു
ഗേള്‍സ് അണ്ടര്‍ 18 വിഭാഗത്തില്‍ 39 മായി എസ് എച്ച് ജി എച്ച് എസ് ഭരണങ്ങാനം ഒന്നാമതും 34 പോയിന്റുമായി ഡബ്ലിയു എം സി ദ്രോണാചാര്യ കെ പി തോമസ് സ്‌പോര്‍ട്‌സ് അക്കാദമി പൂഞ്ഞാര്‍ രണ്ടാമതും അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി പാല 23 പോയിന്റുമായി മൂന്നാമത് നില്‍ക്കുന്നു.
വിമന്‍ അണ്ടര്‍ 20 വിഭാഗത്തില്‍ 97 പോയിന്റ് മായി അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി പാലാ ഒന്നാമതും 30 പോയിന്റുമായി അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 10 പോയിന്റുമായി എസ്. ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും നില്‍ക്കുന്നു.
ജൂനിയര്‍ മെന്‍ അണ്ടര്‍ 20 വിഭാഗത്തില്‍ 72 പോയിന്റുമായി സെന്‍ ഡോമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി ഒന്നാമതായും 58 പോയിന്റുമായി എസ് ബി കോളേജ് ചങ്ങനാശ്ശേരി രണ്ടാമതായും 42 പോയിന്റുമായി അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി പാലാ മൂന്നാമതായി നില്‍ക്കുന്നു.
വനിതാ വിഭാഗത്തില്‍ 110 പോയിന്റുമായി അല്‍ഫോന്‍സാ കോളേജ് പാലാ ഒന്നാമതും 72 മായി അസംഷന്‍ കോളേജ് ചങ്ങനാശ്ശേരി രണ്ടാമതും 5. പോയിന്റുമായി എസ്.ബി കോളേജ് ചങ്ങനാശ്ശേരി മൂന്നാമതും നില്‍ക്കുന്നു.
പുരുഷ വിഭാഗത്തില്‍ എസ് ബി കോളേജ് ചങ്ങനാശ്ശേരി 79 പോയിന്റുമായി ഒന്നാമതും. 49 പോയിന്റുമായി സെന്റ് ഡോമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി രണ്ടാമതും 28 പോയിന്റുമായി സൈന്റ്‌റ് തോമസ് കോളേജ് പാലാ മൂന്നാമതായി നില്‍ക്കുന്നു.
രാവിലെ നടന്ന സമ്മേളനത്തില്‍ പാലാ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കോട്ടയം ജില്ല അതിലറ്റിക് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. പ്രവീണ്‍ തരിയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഫാ. ഷാജി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ അഡ്വ.ബിനു പുളിക്കക്കണ്ടം, ബൈജു കൊല്ലംപറമ്പില്‍, സാവിയോ കാവുകാട്ട്, വി.സി .പ്രിന്‍സ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കോട്ടയം ജില്ല അതിലേറ്റിക് അസോസിയേഷന്‍ സെക്രട്ടറി ഡോ.തങ്കച്ചന്‍ മാത്യു സ്വാഗതവും ഡോ. വി സി അലക്‌സ് നന്ദിയും പറഞ്ഞു. ഇന്ന് വൈകുന്നേരം 5 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ മുഖ്യ അതിഥി ആയിരിക്കും.



0 Comments