വാസ്തുവിദ്യ വിശാരദനായിരുന്ന വൈക്കത്തുശേരില്‍ കറുത്ത കുഞ്ഞ് ആചാരിയുടെ ഇളയ പുത്രന്‍ വി കെ ശേഖരന്‍ ആചാരി (87) അന്തരിച്ചു.




വാസ്തുവിദ്യ വിശാരദനായിരുന്ന വൈക്കത്തുശേരില്‍ കറുത്ത കുഞ്ഞ് ആചാരിയുടെ ഇളയ പുത്രന്‍ വി കെ ശേഖരന്‍ ആചാരി (87) അന്തരിച്ചു. സംസ്‌കാരം വെള്ളിയാഴ്ച മൂന്നുമണിക്ക് വൈക്കത്തുശ്ശേരില്‍ കുടുംബ ശ്മശാനത്തില്‍.

ഗവണ്‍മെന്റ് എല്‍ പി ബി സ്‌കൂള്‍ കിടങ്ങൂര്‍ സൗത്ത്, എല്‍പിജി സ്‌കൂള്‍ കിടങ്ങൂര്‍ സൗത്ത്, എല്‍ പി സ്‌കൂള്‍ രാജാക്കാട് ,എല്‍പി സ്‌കൂള്‍ പുതുവേലി എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.

അഖില കേരള വിശ്വകര്‍മ മഹാസഭ മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാഷ്ട്രപതിയില്‍ നിന്നും മികച്ച അധ്യാപകനുള്ള വെള്ളിമെഡല്‍  നേടിയിട്ടുണ്ട് (1981 കനേഷുമാരി). വിരമിച്ച ശേഷം നൂറില്‍പരം സപ്താഹയജ്ഞവും  നവാഹയജ്ഞവും നടത്തിയിരുന്നു.ഭാര്യ. തിരുവമ്പാടി ചെറുകാട്ടുപറമ്പില്‍ പൊന്നമ്മ ശേഖര്‍. മക്കള്‍. വി എസ് വിശ്വംഭരന്‍ (ഇന്‍ഷുറന്‍സ് സര്‍വേയര്‍), വി എസ് രഞ്ജു(ടെക് ഊര്‍ജ്ജ,ഇന്‍ഡ്യ). 



മരുമക്കള്‍. സവിത വിശ്വംഭരന്‍ (അറക്കല്‍ നെടുമ്പാശ്ശേരി അങ്കമാലി) (എ ഇ ഇ വാട്ടര്‍ അതോറിറ്റി കടുത്തുരുത്തി), സിനു,ഇടയിലേറത്ത്,ചെന്നീര്‍ക്കര, പത്തനംതിട്ട (അഡ്വക്കേറ്റ് ഹൈക്കോര്‍ട്ട് ഓഫ് കേരള).

സഹോദരങ്ങള്‍ . സ്തപതി വി കെ ഗോപാലനാചാരി, സ്തപതി വി കെ
 രാഘവനാചാരി, റിട്ടയേര്‍ഡ് ജില്ലാ  ജഡ്ജി വി യു ലംബോദരന്‍, കമലാക്ഷി,പാറുക്കുട്ടി , രത്‌നമ്മ.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments