പാലാ രൂപതാ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെയും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ "കുട്ടികളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലെ ചിൽഡ്രൺസ് ഫാർമേഴ്സ് ക്ലബ് ചുമതലക്കാരായ അദ്ധ്യാപകർക്കായി പാലാ രൂപതാതല കൃഷി വിജ്ഞാന സദസ്സ് സംഘടിപ്പിക്കും.
സെപ്റ്റംബർ 14 ന് വ്യാഴാഴ്ച 2.00 പി.എം ന് ബിഷപ്പ് ഹൗസ് ഹാളിൽ നടക്കുന്ന കൃഷി വിജ്ഞാന സദസ്സിന്റെ ഉദ്ഘാടനവും സ്കൂളുകളിലേക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും.
രൂപതാ കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടയും പി.എസ്.ഡബ്ലിയു.എസ് ന്റെയും സെക്രട്ടറി ഫാ. ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും.
പി.എസ്. ഡബ്ലിയു.എസ് ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ , ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. പ്രീതാ പോൾ, ഫാ.ജോർജ് വടക്കേതൊട്ടിയിൽ, അഡ്വ.ഫാ.ജോബി താഴത്തുവരിക്കയിൽ , ഫാ.ജോർജ് പുല്ലു കാലായിൽ, ടോണി സണ്ണി, സിബി മാത്യു കണിയാംപടി തുടങ്ങിയവർ പ്രസംഗിക്കും.
ആദ്യഘട്ടത്തിൽ എഴുപത്തഞ്ചു സ്ക്കൂളുകൾക്കുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടക്കും.
.jpg)
.jpeg)


0 Comments