നെഹ്‌റു യുവകേന്ദ്രയുടെയും കരൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ യുവ സംവാദ 2047 പ്രോഗ്രാം നടത്തി



2047ല്‍ ഭാരതം ലോകത്തെ ഏറ്റവും വികസിത രാജ്യമായി തീരുവാന്‍ മോദിജിയുടെ പഞ്ചപ്രാണ്‍ എന്ന സിദ്ധാന്തം നടപ്പിലാക്കണമെന്ന് ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. 

നെഹ്‌റു യുവകേന്ദ്രയുടെയും കരൂര്‍ റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ യുവ സംവാദ 2047 പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എസ്. രാധാകൃഷ്ണന്‍. 

വിദേശികളോടുള്ള മാനസിക അടിമത്തം വെടിഞ്ഞ് സ്വന്തം പാരമ്പര്യത്തില്‍ അഭിമാനം കൊണ്ടു കൊണ്ട് ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 

തുടര്‍ന്ന് പഞ്ചപ്രാണ്‍ എന്ന വിഷയത്തെ സംബന്ധിച്ച്വിന്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ് ജയസൂര്യന്‍ പ്രൊഫ. ബി വിജയകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍ സച്ചിന്‍. എച്ച്  അദ്ധ്യക്ഷത വഹിച്ചു. ഭാരത് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഡയറക്ടര്‍ രാജ്‌മോഹന്‍ നായര്‍ ആശംസ അര്‍പ്പിച്ചു. കരൂര്‍ റൂറല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് സദാശിവന്‍ സി. ജി. സ്വാഗതവും സെക്രട്ടറി സുരേഷ്.കെ. കൃതജ്ഞതയും രേഖപ്പെടുത്തി. പരിപാടിയില്‍ പങ്കെടുത്തവര്‍ പഞ്ചപ്രാണ്‍ പ്രതിജ്ഞയെടുത്തു





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments