കെ.എസ്.ആര്‍.ടി.സി സെന്‍ട്രല്‍ സോണില്‍ ഉള്‍പ്പെടുന്ന പാലാ ഡിപ്പോയില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ വീണ്ടും ഉയര്‍ന്ന കളക്ഷന്‍ നേടി. ഈ മാസം രണ്ടാമതാണ് മികച്ച ടിക്കറ്റ് വരുമാനം. 16 ലക്ഷം രൂപയാണ് നേടിയത്.
മറ്റുഡിപ്പോകളുടെ നിരവധിയായ ബസുകളും ഇതുവഴി കടന്നു പോകുന്നുണ്ട്.
പുതിയ ബസുകള്‍ ഇല്ലാത്തതാണ് ഡിപ്പോയെ വലയ്ക്കുന്നത്.
ശബള പ്രതിസന്ധി നില നില്‍ക്കുമ്പോഴും ജീവനക്കാരുടെ ആത്മാര്‍ത്ഥമായ സേവനമാണ് ഡിപ്പോയെ ഉയര്‍ന്ന വരുമാന നേട്ടങ്ങളില്‍ എത്തിക്കുന്നത്. പുതിയ ബസുകളും ജീവനക്കാരും ഉറപ്പാക്കിയാല്‍ ഉയര്‍ന്ന വരുമാനം തുടര്‍ച്ചയായി നേടാന്‍ കഴിയുമെന്ന് ജീവനക്കാരും അധികൃതരും പറയുന്നു.
ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് നവീന സൗകര്യങ്ങള്‍ ഉള്ള ബസുകള്‍ വേണ്ടതുണ്ട്. കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പാലാ ഡിപ്പോയില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കപ്പെടേണ്ടതുണ്ടെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു. തിരക്കേറിയ ദിവസങ്ങളില്‍ കൃത്യതയോടെ സര്‍വ്വീസ് ക്രമീകരിച്ച് പരമാവധി പേര്‍ക്ക് യാത്രാ സൗകര്യം ലഭ്യമാക്കുന്ന ഡിപ്പോ അധികൃതരേയും ജീവനക്കാരെയും യാത്രക്കാര്‍ അഭിനന്ദിച്ചു.
തുടര്‍ച്ചയായി ടാര്‍ഗററും കടന്ന് വന്‍ കളക്ഷന്‍ നേടുന്ന ഡിപ്പോയാലെ ജീവനക്കാര്‍ക്ക് കൃത്യതയോടെ ശമ്പള വിതരണം നടത്തി ജീവനക്കാരുടെ താത്പര്യം കൂടി സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
.jpeg)


0 Comments