പാലായില്‍ ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി നടപ്പിലാക്കും - ചെയര്‍പേഴ്‌സണ്‍



പാലാ നഗരസഭയും കെ എസ്.ഡബ്ലിയു.എം.പിയും ചേര്‍ന്ന് സംയുക്തമായി നടത്തുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനോടനുബന്ധിച്ചുള്ള ഒന്നാം ഘട്ട കൂടിയാലോചനാ യോഗം നഗരസഭാ ഹാളില്‍ നടന്നു.


വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ നിര്‍വഹിച്ചു. ഖരമാലിന്യ പരിപാലന പദ്ധതി സമയബന്ധിതമായി നഗരസഭയില്‍ നടപ്പിലാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.



വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ക്ലീന്‍സിറ്റി മാനേജര്‍ സതീഷ് കുമാര്‍ ജി, കെ എസ്. ഡബ്ലിയു.എം.പി ഉദ്യോഗസ്ഥരായ ബിനു ജോര്‍ജ്, റിനു ചെറിയാന്‍, ശ്യാം ദേവദാസ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മായാ പ്രദീപ്, ബിന്ദു മനു വരിക്കാനിക്കല്‍, തോമസ് പീറ്റര്‍, നീന ജോര്‍ജ് ചെറുവള്ളി, സതി ശശികുമാര്‍, അഡ്വ. ബിനു പുളിക്കകണ്ടം, സിജി ടോണി, ആനി ബിജോയ്, മായാ രാഹുല്‍, ലിസിക്കുട്ടി മാത്യു, ജിമ്മി ജോസഫ് എന്നിവരും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പാലാ യൂണിറ്റ് സെക്രട്ടറി വിപിന്‍ തോമസ്, നഗരസഭ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ശ്രീകലാ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു. നഗരസഭ മുന്‍ ഉദ്യോഗസ്ഥരായ രവി പാലാ, ബിജോയ് മണര്‍കാട്ട്, ബോബി ജേക്കബ് എന്നിവര്‍ ചര്‍ച്ച നയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments