ബാറുപോലെ ഒരു മൈതാനം...! നോക്കുന്നിടത്തെല്ലാം വട്ടംകൂടിയിരുന്ന് മദ്യപിക്കുന്നവര്‍. ഭൂരിപക്ഷവും അതിഥിതൊഴിലാളികള്‍. ഇടയ്ക്കിടെ ബഹളവും അടിപിടിയും, കുപ്പിവലിച്ചേറും സംഘട്ടനങ്ങളും.




തുറസ്സായ ഈ ''ബാര്‍'' പ്രവര്‍ത്തിക്കുന്നത് പാലാ ന്യൂ തീയേറ്റര്‍ റോഡിനോട് ചേര്‍ന്നുള്ള പുല്ലുകള്‍ നിറഞ്ഞ വിശാലമായ മൈതാനത്താണ്.

ഇവിടേയ്ക്ക് നിയമപാലകരാരും എത്തില്ല എന്ന വിശ്വാസത്തിലാണ് കുടിയന്‍മാര്‍ ഇവിടെ പരസ്യമദ്യപാനം നടത്തുന്നത്. ഞായറാഴ്ചകളിലാണ് ഇവിടെ ഏറെ തിരക്ക്. പത്തും പതിനഞ്ചും പേര്‍ ഉള്‍പ്പെട്ട അമ്പതോളം ഗ്രൂപ്പുകള്‍ മൈതാനത്തിന്റെ പല കേന്ദ്രങ്ങളിലായി വട്ടംകൂടിയിരുന്ന് മദ്യപിക്കുന്നത് പതിവുകാഴ്ചയാണ്.    

കൂട്ടമായി മദ്യപിച്ചതിന് ശേഷം ഈ അതിഥിതൊഴിലാളികള്‍ നഗരത്തേക്കിറങ്ങി കാണിക്കുന്ന വിക്രിയകളും പൊതുജനത്തിന് ശല്യമാവുകയാണ്. പരസ്പരമുള്ള ചീത്തവിളികളും കൈയ്യേറ്റങ്ങളും നടുറോഡില്‍ പോലും പതിവാണ്. ഞായറാഴ്ചകളില്‍ നഗരത്തിലെത്തുന്ന സ്ത്രീകളോട് മോശം പെരുമാറുന്നവരുമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വിശാലമായ മൈതാനത്തിന്റ് രണ്ട് ഭാഗങ്ങളില്‍ക്കൂടി മാത്രമേ പ്രവേശമുള്ള എന്നതിനാല്‍ നിയമപാലകരാരെങ്കിലും വന്നാല്‍ ദൂരെനിന്നേ കാണാം. 



മുമ്പ് ഇടയ്ക്കിടെ പോലീസും എക്‌സൈസും ബിവറേജ് വില്പനശാലയുടെ സമീപത്തുകൂടി പട്രോളിംഗ് നടത്താറുണ്ടായിരുന്നു. ആ സമയങ്ങളില്‍ ഇവരുടെ ശല്യം ഏറെക്കുറെ കുറഞ്ഞിരുന്നതുമാണ്.

എന്നാല്‍ ഓണം കഴിഞ്ഞതോടെ ശല്യമേറി. ബിവറേജില്‍ നിന്നും മദ്യം വാങ്ങി നേരെ മൈതാനബാറിലേക്ക് കടക്കുകയാണ്. പരസ്പരമുള്ള വാക്കേറ്റങ്ങളും കയ്യാങ്കളികളും സമീപത്തെ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ശല്യമായി മാറിയതോടെയാണ് വീണ്ടും ഈ മദ്യപാനികള്‍ക്കെതിരെ പരാതി ഉയരുന്നത്.


ഇന്നലെ എക്‌സൈസ് സംഘമെത്തി, മദ്യപിച്ചുകൊണ്ടിരുന്ന അതിഥിതൊഴിലാളികള്‍ ഓടി രക്ഷപെട്ടു.

പരസ്യമായി മദ്യപിക്കുന്ന അതിഥിതൊഴിലാളികളുടെ ശല്യം രൂക്ഷമായതോടെ ഇന്നലെ യാത്രക്കാര്‍ അറിയിച്ചതനുസരിച്ച് എക്‌സൈസ് പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി. ദിനേശിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം സ്ഥലത്തെത്തി. ഇവരെ കണ്ടതോടെ മദ്യപസംഘം ഓടിയൊളിച്ചു. ഓടാന്‍ വയ്യാത്തവിധം ആടിക്കുഴഞ്ഞുനിന്ന ഒന്നുരണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി ഫൈന്‍ അടപ്പിച്ചു. വരുംദിവസങ്ങളിലും ഈ മേഖലയില്‍ ശക്തമായ പട്രോളിംഗ് തുടരുമെന്ന് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബി. ദിനേശ് ''യെസ് വാര്ത്ത''യോട് പറഞ്ഞു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments