അറിവും, കഴിവും, മനോഭാവവുമാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മൂന്നു പ്രധാനഘടകങ്ങളെന്ന് ജോസ് കെ. മാണി എം.പി. പറഞ്ഞു.
പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച നൈപുണി വികസന പദ്ധതി 'ലൈഫ്'-ന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിയുടെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ രൂപകല്പന ചെയ്തിരിക്കുന്ന ലൈഫ് പ്രോഗ്രാം അനുകരണീയമായ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് കുറുപ്പശേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബെല്ല ജോസഫ്, ഹെഡ്മാസ്റ്റര്‍ അജി വി.ജെ., പി.ടി.എ. പ്രസിഡന്റ് ജിസ്‌മോന്‍ ജോസ്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്‌സ് ജിനു ജെ. വല്ലനാട്ട്, അനു ജോര്‍ജ്, ജോജിമോന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments