സുദീര്‍ഘമായ പ്രവാസത്തിനുശേഷം തിരിച്ചെത്തുന്ന മലയാളികള്‍ക്ക് വേണ്ട പരിഗണനയും സംരക്ഷണവും ഒരുക്കുവാന്‍ മലയാളി സമൂഹം ബാധ്യസ്ഥരാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എംപി. പറഞ്ഞു.
പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ സമ്മേളനവും കുടുംബസംഗമവും പാലായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക ശ്രോതസ്സായി പ്രവാസികള്‍ മാറുന്ന ഒരു കാലഘട്ടമാണ് ഉടലെടുത്തിരിക്കുന്നതെന്നു ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോണി എബ്രഹാം ആദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ., സണ്ണി തെക്കേടം, അഡ്വ. ജോസ് ടോം, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു, നിര്‍മലാ ജിമ്മി, ഡോ. സിന്ധുമോള്‍ ജേക്കബ്, പി.എം. മാത്യു, സാജന്‍ തൊടുക, പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി തങ്കച്ചന്‍ പൊന്‍മാങ്കല്‍, ജില്ലാ സെക്രട്ടറി ജോര്‍ജ് ജെ. കാഞ്ഞമല, ജില്ലാ ട്രഷറര്‍ ഡോ. ബ്ലസന്‍ എസ്. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.



0 Comments