കലാ സാംസ്‌കാരിക സമ്മേളനം നടത്തി




ജനമൈത്രി സാംസ്‌കാരിക സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലാ സാംസ്‌കാരിക സമ്മേളനം നടത്തി.

പാലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് സിബി പരിയാരം അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മുഖ്യപ്രഭാഷണം നടത്തി.  



ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ട് ഭരണ സമിതി അംഗം സിജിത അനില്‍ടെലി ഫിലിം കലാപ്രതിഭകളെ ആദരിച്ചു. കേരള ഖാദി ബോര്‍ഡ് അംഗം കെ.എസ്. രമേഷ് ബാബു, നഗരസഭ കൗണ്‍സിലര്‍ അഡ്വ. ബിനു പുളിക്കക്കണ്ടം, പഞ്ചായത്തംഗം ഡല്‍മ്മ ജോര്‍ജ്, ടെലി ഫിലിം നിര്‍മ്മാതാവ് രാജീവ് ശ്രീരംഗം, എം.പി. കൃഷ്ണന്‍ നായര്‍, ഷോജി ഗോപി, എന്‍.എസ്. പ്രശാന്ത്, ഇ.സി. വള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു. സമിതി സംസ്ഥാന സെക്രട്ടറി ലാലി ജോസഫ് സ്വാഗതവും സംസ്ഥാന കോ- ഓാര്‍ഡിനേറ്റര്‍ സന്തോഷ് മള്ളൂശ്ശേരി നന്ദിയും പറഞ്ഞു.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments