ഭരണങ്ങാനം സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണൂറോളം പേരെ ക്രമവിരുദ്ധമായി വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണവുമായി ഭരണസമിതി അംഗങ്ങള്‍ രംഗത്ത്. ഒക്ടോബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടത്തുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 20 ന് ചേര്‍ന്ന ഭരണസമിതി യോഗത്തിന്റെ മിനിറ്റ്‌സ് മന:പൂര്‍വ്വം പൂര്‍ത്തീകരിക്കാതെ തുടര്‍ ദിവസങ്ങളില്‍ കൂട്ടത്തോടെ വേണ്ടപ്പെട്ടവര്‍ക്ക് അംഗത്വം നല്‍കിയെന്നാണാരോപണം.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍ പറത്തി ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവരെ ഉള്‍പ്പെടെ വോട്ടേഴ്‌സ് ലിസ്റ്റില്‍ തിരുകി കയറ്റിയ നടപടി അംഗീകരിക്കാനാവില്ലന്നും, ഇതിനെതിരെ ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുള്ളതായും ദീര്‍ഘകാലം ബാങ്ക് പ്രസിഡണ്ടും നിലവിലെ ഭരണസമിതി അംഗവുമായ റ്റി. കെ ഫ്രാന്‍സിസ് തുമ്മിനിക്കുന്നേല്‍, ഭരണസമിതി അംഗങ്ങളായ മജു ജോസഫ് പാട്ടത്തില്‍, വി.എസ് സെബാസ്റ്റ്യന്‍ വടക്കേപൂണ്ടികുളം എന്നിവര്‍ പറഞ്ഞു.




0 Comments