ഔദ്യോഗിക ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ജീവിതം നൃത്തോപാസനയ്ക്കായി മാറ്റിവച്ച പ്രൊഫ. സെലിന്‍ റോയിയുടെ ജീവിതം കുടുംബിനികളായ വനിതകള്‍ക്കെല്ലാം മാതൃകയാണെന്ന് ചലച്ചിത്ര താരം മിയ പറഞ്ഞു. അദ്ധ്യാപന ജീവിതത്തിലും പൊതുരംഗത്തും കാണിച്ച അതേ സമര്‍പ്പണം കലയിലും പ്രൊഫ. സെലിന്‍ കൊണ്ടുവന്നു എന്നുള്ളത് മാതൃകാപരമായ കാര്യമാണെന്നും മിയ തുടര്‍ന്നു. പാലാ നഗരസഭാ മുന്‍ചെയര്‍പേഴ്‌സണും റിട്ടയേര്‍ഡ് കോളേജ് അദ്ധ്യാപികയുമായ പ്രൊഫ. ഡോ. സെലിന്‍ റോയിയുടെ ഭരതനാട്യക്കച്ചേരിക്ക് തിരിതെളിച്ച് സംസാരിക്കുകയായിരുന്നു മിയ.
വീഡിയോ ഇവിടെ കാണാം.👇👇👇
63-കാരിയായ പ്രൊഫ. ഡോ. സെലിന്‍ റോയിയുടെ അരങ്ങേറ്റം ഇന്ന് വൈകിട്ട് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് നടന്നത്. പ്രശസ്ത നൃത്താദ്ധ്യാപിക ആര്‍.എല്‍.വി. പുഷ്പാ രാജുവിന്റെ കീഴിലാണ് ഡോ. സെലിന്‍ റോയി ഭരതനാട്യം അഭ്യസിച്ചത്. മൂന്നരപതിറ്റാണ്ടായി നൃത്ത അദ്ധ്യാപന വേദിയില്‍ തിളങ്ങി നില്‍ക്കുന്ന ആര്‍.എല്‍.വി. പുഷ്പാ രാജുവിനെ സമ്മേളനത്തില്‍ പൊന്നാടയണിയിച്ചാദരിച്ചു.
ഡോ. സെലിന്‍ റോയിയുടെ ഭരതനാട്യത്തിന് കോട്ടയം ജെമനീഷ് ഭാഗവതര്‍, അഡ്വ. സി.എസ്. സുനില്‍കുമാര്‍, ശ്രീരാജ്, വിനോദ് ചന്ദ്ര, പ്രസാദ് ചങ്ങനാശ്ശേരി, രാജാ, ദീപു തുടങ്ങിയവര്‍ പിന്നണിയൊരുക്കി.
ഭരതനാട്യക്കച്ചേരി ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. രാജു ഡി. കൃഷ്ണപുരം അദ്ധ്യക്ഷത വഹിച്ചു. രവി പാലാ, ഷാജി മാത്യു, രാഗമാലിക ഡയറക്ടര്‍ എം.എന്‍. സലിം, ഡോ. നീരദ ബിനു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.



0 Comments