കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണാഭമായ പ്രവേശനോത്സവം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മോൻസ് ജോസഫ്
പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. സ്കൂളിൽ നവാഗതരെ വരവേൽക്കുന്നതിനായി സംഘടിപ്പിച്ച വർണാഭമായ ചടങ്ങ് സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യാഭ്യാസത്തിലൂടെ നാളെയുടെ വാഗ്ദാനങ്ങളായി വളരാൻ കുട്ടികൾക്ക് സാധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതിയ ക്ലാസുകളിലേക്ക് കടക്കുന്ന എല്ലാ വിദ്യാർത്ഥികളെയും പ്രിൻസിപ്പൽ പി ബിന്ദു സ്വാഗതം ചെയ്തു .
മുൻ വർഷത്തിൽ ഹയർ സെക്കന്ററി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ പുരസ്ക്കാരം നൽകി അനുമോദിച്ചു.പിടിഎ പ്രസിഡന്റ് പി ബി സജി അധ്യക്ഷ പ്രസംഗം നടത്തി.കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു രമേശ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ നിമ്മി ട്വിങ്കിൽ രാജ് അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബോബി തോമസ്, പിടിഎ വൈസ് പ്രസിഡന്റ് വിനു സി വി, മാതൃ സംഗമം പ്രസിഡന്റ് ഇന്ദു രമേശ്, ഹെഡ്മാസ്റ്റർ ആർ ബിജു കുമാർ എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റുകൂട്ടി വിദ്യാർത്ഥികളുടെ ആകർഷകമായ കലാപരിപാടികളും അരങ്ങേറി. നവാഗതരായ കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി ഏറെ ഊഷ്മളമായാണ് സ്കൂൾ അധികൃതർ അവരെ ക്യാമ്പസിലേക്ക് സ്വാഗതം ചെയ്തത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ പ്രവേശനോത്സവം ഏറെ ശ്രദ്ധേയമായി.
70 12 23 03 34


.jpg)


0 Comments