റോഡില്ലാത്ത പാലം എന്തിനുവേണ്ടി...? കളരിയാമ്മാക്കല്‍ കടവില്‍ ചെക്കുഡാം വേണമെന്നാവശ്യപ്പെട്ട് പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘം തിങ്കളാഴ്ച പാലാ പി.ഡബ്ല്യു.ഡി. ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.



കളരിയാമ്മാക്കല്‍ കടവില്‍ ചെക്കുഡാം വേണമെന്നാവശ്യപ്പെട്ട് പാറപ്പള്ളി തരംഗിണി സാംസ്‌കാരിക സംഘം തിങ്കളാഴ്ച പാലാ പി.ഡബ്ല്യു.ഡി. ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.


പാറപ്പള്ളി കളരിയാംമാക്കല്‍ കടവില്‍ നിര്‍മ്മിച്ച പാലത്തിലേക്ക് ഒരു സൈക്കിള്‍ പോലും ഓടിച്ചു കൊണ്ടുപോകുവാന്‍ റോഡ് ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളതെന്നും ജനങ്ങള്‍ നല്‍കുന്ന
ഭീമമായ നികുതിപ്പണം കൊണ്ട് നാടിന്റെ വികസനമെന്ന പേരില്‍ ലക്ഷങ്ങള്‍ മുടക്കി പണിത പാലം 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ നിലനിര്‍ത്തിയിരിക്കുകയാണ് അധികാരികളെന്നും തരംഗിണി സാംസ്‌കാരിക സംഘം നേതാക്കള്‍ പറഞ്ഞു.



റോഡിനുവേണ്ടി ഭൂമി ഏറ്റെടുക്കുവാന്‍ ഭൂമിയുടെ ഉടമകളുമായി ചര്‍ച്ച നടത്തുവാന്‍ തയ്യാറാകാത്ത ബന്ധപ്പെട്ട അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചും പാലത്തിലേക്കുള്ള റോഡ് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലാ പി.ഡബ്ല്യു.ഡി. ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാസമരം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments