കൊഴുവനാല്‍ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ നടക്കും.
സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ സമ്മേളനം ഉദ്ഘാടനവും സ്മരണിക പ്രകാശനവും നിര്‍വഹിക്കും.
മന്ത്രി റോഷി അഗസ്റ്റിന്‍, ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, എം.പി.മാരായ ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ മാണി സി കാപ്പന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജോണ്‍സണ്‍ പുളിക്കിയില്‍, കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, കേരള ബാങ്ക് നിര്‍വ്വാഹക സമിതിയംഗം ഫിലിപ്പ് കുഴികുളം, കോട്ടയം ജോയിന്റ് രജിസ്ട്രാര്‍ എന്‍.വിജയകുമാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ സംസാരിക്കും.ബാങ്കിന്റെ മുന്‍ പ്രസിഡന്റുമാര്‍, ഭരണസമിതിയും ഗൂഗിള്‍, മുന്‍െ സെക്രട്ടറിമാര്‍, ജീവനക്കാര്‍, കലാ-കായിക പ്രതിഭകള്‍, കര്‍ഷക പ്രതിഭകള്‍, സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും.
1921 ല്‍ സുമാര്‍ഗ പ്രകാശിനി എന്ന പേരില്‍ പരസ്പര സഹായ സംഘമായിട്ടായിരുന്നു കൊഴുവനാല്‍ ബാങ്കിന്റെ പ്രാരംഭം. പിന്നീട് 1961 സര്‍വ്വീസ് സഹകരണ ബാങ്ക് ആയി ഉയര്‍ന്നു. നാല് ശാഖകള്‍ ഉണ്ട്. നീതി മെഡിക്കല്‍ സ്റ്റോര്‍, രണ്ട് വളം ഡിപ്പോ എന്നിവ ബാങ്കിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രസിഡന്റ് സാജന്‍ മണിയങ്ങാട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് പി.എം. മാത്യു മൂഴയില്‍, ഭരണസമിതി അംഗങ്ങളായ പി.എം.തോമസ് പൊന്നുംപുരയിടത്തില്‍, പി.എം.എബ്രാഹം, ശ്രീകുമാര്‍ ടി.സി, രമണന്‍ എം.കെ, ആന്‍സമ്മ അഗസ്റ്റിന്‍, ലിസ്സി മാത്യു, ലില്ലി ജോസഫ്, സെക്രട്ടറി ജോസഫ് ആന്റണി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



0 Comments