തൊടുപുഴ ന്യൂമാന്‍ കോളേജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും


തൊടുപുഴ ന്യൂമാന്‍ കോളേജ് വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും


അനേകായിരങ്ങളില്‍ അക്ഷരവെളിച്ചം പകര്‍ന്ന ന്യൂമാന്‍ കോളജ് വജ്രജൂബിലി നിറവിലേക്ക്. ആഘോഷം നാളെ രാവിലെ 10.30ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ് ബോസ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. ബിഷപ്പ് എമിരിറ്റസ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. പി.ജെ ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. കോളേജ് മാനേജര്‍ റവ. മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍, നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, ഹയര്‍ എഡ്യുക്കേഷന്‍ സെക്രട്ടറി റവ. ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാജു അബ്രാഹം, ബര്‍സാര്‍ റവ. ഫാ. ബെന്‍സണ്‍ എന്‍ ആന്റണി എന്നിവര്‍ പ്രസംഗിക്കും.



അധ്യാപകര്‍, ജീവനക്കാര്‍, പി.ടി.എ, പൂര്‍വ്വ അധ്യാപക, അനധ്യാപക, വിദ്യാര്‍ത്ഥി സമൂഹം, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂബിലിയുടെ ഭാഗമായി പ്രദര്‍ശനങ്ങള്‍, നൈപുണ്യ അധിഷ്ഠിത പരിപാടികള്‍, അന്താരാഷ്ട്ര സെമിനാറുകള്‍ തുടങ്ങി 60 ഇന പരിപാടികള്‍ നടപ്പാക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments