കാഞ്ഞാര്‍ വെള്ളിയാമറ്റം റോഡില്‍ അപകടം തുടര്‍ക്കഥ






തൊടുപുഴ കാഞ്ഞാര്‍  വെള്ളിയാമറ്റം റോഡില്‍ അപകടം തുടര്‍ക്കഥ. കാഞ്ഞാര്‍  വെള്ളിയാമറ്റം പൊതുമരാമത്ത് റോഡില്‍ കാഞ്ഞാറില്‍ നിന്നും വരുമ്പോള്‍ ആദ്യത്തെ കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ ഭാഗത്തുള്ള വളവില്‍ വാഹന അപകടങ്ങള്‍ പതിവാകുന്നു. 

വളവില്‍ കെ.എസ്.ഇ.ബി ലൈനിലേക്ക് വള്ളിപ്പടര്‍പ്പുകള്‍ വളര്‍ന്നു പന്തലിച്ച് കിടക്കുന്നതും,വളവിലെ റോഡ് കൈയേറ്റങ്ങളും മൂലം വാഹനങ്ങള്‍ക്ക് സൈഡ് നല്‍കുവാന്‍ കഴിയാത്ത അവസ്ഥയിലാണ്.

കഴിഞ്ഞ രണ്ട് ആഴ്ചക്ക് ഇടയില്‍ മൂന്ന് അപകടങ്ങളാണ് ഈ സ്ഥലത്ത് നടന്നത്. അപകടത്തെ തുടര്‍ന്ന് വാഹന ഉടമകള്‍ തമ്മില്‍ തര്‍ക്കവും, കൈയേറ്റവും കഴിഞ്ഞ ഒരാഴ്ചക്ക് മുന്‍പ് ഇവിടെ നടന്നിരുന്നു. ഈ വളവില്‍ റോഡിന് വീതി കൂട്ടുന്നതിനും, റോഡിലേക്ക് ഇറക്കി നടത്തിയിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ഒഴിപ്പിക്കുന്നതിന് ഉള്ള നടപടികളും, വൈദ്യുത കമ്പിയിലേക്ക് വളര്‍ന്നു നില്‍ക്കുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ വെട്ടി മാറ്റുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments