ലഹരി മാഫിയിൽ നിന്ന് യുവതലമുറകളെ നേർ വഴിക്ക് നയിക്കണം. മാണി. സി. കാപ്പൻ എം. എൽ. എ.



ലഹരിയുടേയും, മൊബൈൽ ഗെയിമിന്റേയും കാലത്ത് വഴി തെറ്റി പോവുന്ന യുവതലമുറയെ നേർവഴിക്കു നയിക്കുവാൻ ഗ്രന്ഥശാലകൾ മുന്നിട്ടിറങ്ങണമെന്ന് മാണി. സി. കാപ്പൻ എം. എൽ എ. 

പൈക കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ  ഡോക്ടേഴ്സ് അവാർഡു നേടിയ ഡോ. ജോർജ് മാത്യ പുതിയിടത്തിന് സ്വീകരണവും നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രന്ഥശാല പ്രസിഡന്റ് ടോമി തെക്കേൽ അധ്യക്ഷത വഹിച്ചു.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഗെയിമുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി റോയി നിർവ്വഹിച്ചു. ഡോ. ജോർജ് മാത്യു പുതിയിടം മറുപടി പ്രസംഗം നടത്തി. എലിക്കുളം ഗ്രാമ പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാട്, സിനി ജോയ് , കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ., വൈസ് പ്രസിഡന്റ് കെ. ആർ. മന്മഥൻ എന്നിവർ സംസാരിച്ചു. 


 

ഡോ. ജോർജ് മാത്യു ടേബിൾ ടെന്നീസ് ബോർഡും . ഗ്യാരംസ് ബോർഡും സ്പോൺസർ ചെയ്തിരിക്കുന്നത്. ടബിൾടെ റ ഗ്രന്ഥശാല സെക്രട്ടറി റെജി ആയിലൂക്കുന്നേൽ, സ്വാഗതവും വനിതാ വേദി പ്രസിഡന്റ് മോളി ജോസഫ് നന്ദിയും പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments