ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പതിപ്പിച്ച് ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍




ലഹരി ഉപേക്ഷിക്കു ജീവിതം ലഹരിയാക്കു എന്ന സന്ദേശവുമായി ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ഭവനങ്ങളിലും സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ സന്ദേശങ്ങള്‍ പതിച്ചു.

 സ്‌കൂളിലെ ആയിരം വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങളില്‍ സന്ദേശം എത്തിക്കും. ലഹരിക്ക് എതിരേ രക്ഷിതാക്കളുടെ ഒപ്പ് ശേഖരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. 


 

ഹെഡ്മാസ്റ്റര്‍ സാബു മാത്യു, അധ്യാപകരായ ജിജി ജോസഫ്, അജു ജോര്‍ജ്, സിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments