സാമൂഹ്യ പ്രതിബദ്ധതയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ മാതൃക- മാണി സി കാപ്പന്‍ എം.എല്‍.എ.



സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ പ്രവിത്താനം സ്‌കൂള്‍ മറ്റ്  വിദ്യാലയങ്ങള്‍ക്ക് മാതൃകയാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.

അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി  ചേര്‍ന്ന് പ്രവിത്താനം കവലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് ചെറിയാന്റെ അധ്യക്ഷതയില്‍ കൂടി യോഗത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി. ജെ., സജി എസ്. തെക്കേല്‍, പിടിഎ പ്രസിഡണ്ട് ജിസ്‌മോന്‍ തുടിയന്‍പ്ലാക്കല്‍, തോമസ് മണക്കാട്ട്, സോളി തോമസ്, സിസ്റ്റര്‍ ആന്‍സി ടോം, ജിതിന്‍ പി.മാത്യു എന്നിവര്‍ പ്രസംഗിച്ചു. 


 

നീതു അന്ന ജോബ്, ലിയ മാത്യു, അലീന എലിസബത്ത് അലക്‌സ്, ജെഫ്സിന്‍ ജോസഫ്, ജിജു ജോസഫ്, ഡെന്നിസ് കുരുവിള എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments