ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.


ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 

ജനറല്‍ വിഭാഗത്തിലേക്ക് ജോസ് വി.എ. ഉഴുന്നാലില്‍, ജോഷി ജോസഫ് കുമ്പളത്ത്, ബെന്നി തോമസ് കീത്താപ്പിള്ളില്‍, ജോസഫ് സഖറിയാസ് എം. മുണ്ടയ്ക്കല്‍, സിബി അഗസ്റ്റ്യന്‍ മുണ്ടപ്ലാക്കല്‍, എസ്.രാജഗോപാല്‍ ശിവനിവാസ്, കെ.എ. രവി കൈതളാവുംകര, ജോസ് തോമസ് പാറക്കുടിയില്‍ എന്നിവരും വനിതാ വിഭാഗത്തിലേക്ക് മോളി പീറ്റര്‍ കുളക്കാട്ടോലിയ്ക്കല്‍, ജൂബി മാത്യു തെങ്ങുംപിള്ളില്‍, ജിജി ബേബി കുളക്കാട്ടോലിയ്ക്കല്‍ എന്നിവും എസ്.സി./എസ്.ടി. വിഭാഗത്തിലേക്ക് ശിവപ്രകാശ് എം.ആര്‍. ശിവാലയവും നിക്ഷേപക വിഭാഗത്തില്‍ ബൈജു ജോണ്‍ പുതിയിടത്തുചാലിലുമാണ് ജയിച്ചത്. 



പ്രസിഡന്റ് തെരഞ്ഞെടുപ്പ് 25 ന് രാവിലെ 11 ന് ബാങ്ക് ഹെഡ് ആഫീസില്‍ നടത്തും. അന്നുതന്നെ വൈകിട്ട് 5 ന് രാമപുരം ടൗണില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ആഹ്ലാദപ്രകടനവും, പൊതുസമ്മേളനവും നടത്തുമെന്ന് യുഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാമപുരം സി.റ്റി. രാജനും, കണ്‍വീനര്‍ തോമസ് ഉഴുന്നാലിയും അറിയിച്ചു. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments