പാബ്ലാനിയില്‍ പി.എസ് സെബാസ്റ്റ്യന്‍ (76) നിര്യാതനായി... വിടപറഞ്ഞത് തീക്കോയിയുടെ സ്വന്തം വക്കച്ചന്‍ ചേട്ടന്‍... സംസ്‌കാരം വ്യാഴാഴ്ച.




രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി.എസ് സെബാസ്റ്റ്യന്‍ പാംബ്ലാനിയില്‍ (വക്കച്ചന്‍ - 76) നിര്യാതനായി. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരള കോണ്‍ഗ്രസ് (എം) തീക്കോയി മണ്ഡലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചു വരികയായിരുന്നു . കെഎം മാണിയും ജോസ് കെ മാണിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വക്കച്ചന്‍ ചേട്ടന്‍ എല്ലാ കക്ഷികളില്‍പെട്ടവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. 

തീക്കോയി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം നിലവില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇടക്കാലത്ത് ബാങ്ക് പ്രസിഡണ്ടായും കേരള കോണ്‍ഗ്രസ് (എം)ജില്ലാ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ദീര്‍ഘകാലമായി ഈരാറ്റുപേട്ട റോട്ടറി ക്ലബ്ബ് അംഗമാണ്. 

വ്യാപാര രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വക്കച്ചന്‍ ചേട്ടന്‍ തീക്കോയി ഗ്രാനൈറ്റ് ഉടമ കൂടിയാണ്. പാംബ്ലാനി കുടുംബയോഗത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി ഭരണങ്ങാനത്ത് സ്ഥിരതാമസമാക്കിയ വക്കച്ചന്‍ ചേട്ടന്‍ ഭരണങ്ങാനം കാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനയോടെയാണ് ജനങ്ങള്‍ ഉള്‍ക്കൊണ്ടത്.കോവിഡ് കാലത്ത് ഉള്‍പ്പെടെ തീക്കോയി ഭരണങ്ങാനം മേഖലകളില്‍ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ പാവപ്പെട്ടവര്‍ക്ക് ആശ്വാസമായിരുന്നു.തീക്കോയി, ഈരാറ്റുപേട്ട, ഭരണങ്ങാനം തുടങ്ങിയ മേഖലകളിലുള്ളവരുമായി വലിയ സൗഹൃദം കാത്തുസൂക്ഷിച്ച വക്കച്ചന്‍ ചേട്ടന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് സമൂഹത്തിന്റെ നാനാതുറകളില്‍പെട്ട നിരവധി ആളുകളാണ് ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ ഓടിയെത്തിയത്.

ഭൗതികശരീരം നാളെ 20/09/ 23 (ബുധനാഴ്ച) 4 പി എം ന് തീക്കോയി ഗ്രാനൈറ്റില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും 5 പി എം ന് ഭരണങ്ങാനത്തുള്ള വസതിയില്‍ എത്തിക്കുന്നതുമാണ്. 

വ്യാഴാഴ്ച രാവിലെ 11:30 ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഭരണങ്ങാനം സെന്റ് മേരിസ് ഫൊറോനാപ്പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍  മൃതദ്ദേഹം സംസ്‌കരിക്കും. 


 

വക്കച്ചന്‍ ചേട്ടന്റെ നിര്യാണത്തില്‍ ജോസ് കെ മാണി എം പി, മന്ത്രി റോഷി അഗസ്റ്റിന്‍, തോമസ് ചാഴികാടന്‍ എംപി,സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ അനുശോചിച്ചു.

ഭാര്യ: പരേതയായ സോമന സെബാസ്റ്റ്യന്‍ പടവില്‍ കുടുംബാംഗമാണ്.  
 

മക്കള്‍ : ഡയാന ജോര്‍ജ്, ഡൈന ടോണി, ഡേവിസ് എസ് പാബ്ലാനി
 

മരുമക്കള്‍ : ജോര്‍ജ് ജോസഫ് കൂട്ടിയാനിയില്‍ പാലാ , ടോണി ജെറോം ചിങ്ങന്തറ എറണാകുളം , മീര ഡേവിസ് കുരീത്തടം എറണാകുളം
 

കൊച്ചുമക്കള്‍ :  നേഹ ജോര്‍ജ് , ഈദന്‍ ജോര്‍ജ്, നിയ ട്രീസ ടോണി, ക്രിസ് ഡേവിസ്, ക്രിസ്റ്റല്‍ ഡേവിസ്




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments