കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി (കെട്ടിട നികുതി) പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിനായി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
29.09.23 ന് 3 മണിക്ക് മുമ്പായി അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നേരിട്ട് ഹാജരാക്കണം.
യോഗ്യത: ഡിപ്ലോമ (സിവില്‍)/ഐ.ടി.ഐ. (ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍/സര്‍വ്വെയര്‍)/ ബി.ടെക് (സിവില്‍). അപേക്ഷയോടൊപ്പം വ്യക്തിവിവരണ രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ നല്കണം.
സ്വന്തമായി ലാപ്‌ടോപ്പ്/മൊബൈല്‍ ഫോണ്‍, ടുവീലര്‍ എന്നിവ ഉള്ളവര്‍, മലയാളവും ഇംഗ്ലീഷും ഡേറ്റാ എന്‍ട്രി പ്രാവീണ്യം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണയുണ്ട്.



0 Comments