സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ഡി. എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതുകൊണ്ട് പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ വെച്ചു താമസിപ്പിക്കുന്നതായി കേരള സ്റ്റഡി ഫോറം.
വിലക്കയറ്റവും സ്ഥലം മാറ്റവും സര്‍ക്കാര്‍ ജീവനക്കാരെ കടക്കെണിയിലാക്കുന്നതു കൊണ്ട് അഴിമതിയും കൈക്കൂലിയും വ്യാപകമാവുകയും ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുകയുമാണ്.
നാലു വര്‍ഷം മുമ്പുള്ള ശമ്പളം വാങ്ങുന്ന ഇന്ത്യയിലെ ഏകസംസ്ഥാനമാണ് കേരളമെന്നും ജീവിത ചെലവ് മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടിയാണെന്നും ഫോറം കണ്ടെത്തി. സര്‍ക്കാര്‍ അനുകൂല സംഘടനയില്‍പ്പെട്ടവരുടെ പ്രതിഷേധമാണ് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റില്‍ പ്രതിഫലിച്ചതെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് ഡോ.സി.കെ ജെയിംസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ കണ്‍വീനര്‍ സന്തോഷ് കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു.



0 Comments