കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ വനിതാ ഫോറം രൂപീകരണത്തിന്റെ ഭാഗമായി പാലാ കുരിശുപള്ളി ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ ജില്ലാ വനിതാ കണ്‍വെന്‍ഷന്‍ നടത്തി.
ജില്ലയിലെ സഹകരണ മേഖലയില്‍ നിന്നും വിരമിച്ച പെന്‍ഷന്‍കരായ വനിതകള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ പാലാ നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു.
ടി.ജെ.മാത്യു തെങ്ങുംപള്ളില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അവിരാ ജോസഫ് തുരുത്തിക്കര, എം.എന്‍.ഗോപാലകൃഷ്ണപണിക്കര്‍, വി.ജി.വിജയകുമാര്‍, പി.എച്ച്.കമാലുദിന്‍, കെ.കെ.ബേബി, മേഴ്സി ജോര്‍ജ്, വത്സമ്മ മാത്യു, പി.കെ.ശാന്തകുമാരി, ഗീതാകുമാരി ജി നായര്‍, എന്‍.ഡി.ഇന്ദിരാദേവി, മോളി കുര്യന്‍, ജോസഫ് ആന്റണി, തോമസ് മുതലക്കുഴി എന്നിവര്‍ പ്രസംഗിച്ചു.



0 Comments