ഇടുക്കിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു





വിനോദ സഞ്ചാരത്തിനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. 


കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയില്‍ എ.സലീമിന്റെയും ബി. മധുജയുടെയും മകള്‍ സഫ്‌ന സലിം(21) ആണു മരിച്ചത്. വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടത്തിനു സമീപത്തു വച്ചാണ് സംഭവം.



ശനിയാഴ്ച ഉച്ചയ്ക്ക് 2നു കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതാണ് യുവതി. ഇവിടെ വച്ചാണ് യുവതി കുഴഞ്ഞ് വീഴുന്നത്. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

 


വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വര്‍ഷ ബിഎഡ് വിദ്യാര്‍ത്ഥിയാണ് സഫ്‌ന.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments