ഇടപ്പാടി ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം, പ്രാരംഭയോഗം ചേര്‍ന്നു.



എന്നും പിതൃബലിയും തിലഹോമവും നടന്നുവരുന്ന ഇടപ്പാടി ശ്രീ ആനന്ദ ഷണ്‍മുഖ സ്വാമി ക്ഷേത്രത്തില്‍ അതിശക്തമായ വിഷ്ണുചൈതന്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒക്‌ടോബര്‍ 1, 2 തീയതികളിലായി നടത്തുന്ന അഷ്ടമംഗല ദേവപ്രശ്‌നം വിജയിപ്പിക്കുന്നതിനുള്ള പ്രാരംഭയോഗം ക്ഷേത്രം ഓഫീസില്‍ ചേര്‍ന്നു. ഇടപ്പാടി ദേവസ്വം ഭാരവാഹികള്‍ക്കൊപ്പം പ്രത്യേകം ക്ഷണിതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ഇടപ്പാടി ദേവസ്വം വൈസ് പ്രസിഡന്റ് സതീഷ് മണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇടപ്പാടി ദേവസ്വം സെക്രട്ടറിയും മീനച്ചില്‍ യൂണിയന്‍ ചെയര്‍മാനുമായ സുരേഷ് ഇട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ദേവപ്രശ്‌നത്തിന് ശേഷം പൊതുയോഗം വിളിച്ചുചേര്‍ത്ത് പൊതുയോഗത്തിന്റെ തീരുമാനപ്രകാരമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മീനച്ചില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയലാ, കമ്മറ്റിയംഗം അനീഷ് പുല്ലുവേലില്‍, ഇ.കെ. രാജന്‍ ഈട്ടിക്കല്‍, എന്‍.കെ. ലവന്‍, കലേഷ് മല്ലികശ്ശേരി, സിബി ചിന്നൂസ്, ജയന്‍ കുമ്മണ്ണൂര്‍, വത്സല ബോസ് ഇഞ്ചയില്‍, പി.എന്‍. വിശ്വംഭരന്‍, അനുരാഗ് പാണ്ടിക്കാട്ട്, പ്രിയേഷ് മരുതോലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇടപ്പാടി ക്ഷേത്രം മേല്‍ശാന്തി വൈക്കം സനീഷ് ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി. ദേവപ്രശ്‌നം നടക്കുന്ന ദിവസംവരെ തുടര്‍ച്ചയായി പ്രാര്‍ത്ഥനകള്‍ വേണമെന്ന് മുഖ്യദൈവജ്ഞന്‍ കോട്ടൂര്‍ പ്രസാദ് നമ്പീശന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. കായണ്ണ രതീഷ് പണിക്കരാണ് സഹദൈവജ്ഞന്‍.



ഒറ്റരാശി പ്രശ്‌നം നേരത്തെ നടത്തി.


ദേവസ്വം ഭാരവാഹികള്‍ കോട്ടൂര്‍ പ്രസാദ് നമ്പീശനെ കണ്ട് ഒറ്റരാശി ദേവപ്രശ്‌നം നേരത്തെ നടത്തിയിരുന്നു. ശ്രീനാരായണ ഗുരുദേവനാല്‍ പ്രതിഷ്ഠിതമായ ഇടപ്പാടി ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രത്തിന്റെ പ്രശസ്തി നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയേയുള്ളൂവെന്ന് ഒറ്റരാശി പ്രശ്‌നത്തില്‍ തെളിഞ്ഞു. നിലവിലെ ക്ഷേത്രസങ്കേതത്തിന് പുറത്തായി വിഷ്ണുപ്രതിഷ്ഠകൂടി വരുന്നതോടെ ക്ഷേത്രത്തിന്റെ ഖ്യാതി ഇപ്പോഴുള്ളതിന്റെ ഇരട്ടി മടങ്ങായി വര്‍ദ്ധിക്കുമെന്നാണ് ദൈവജ്ഞമതം.

വിഷ്ണുക്ഷേത്രത്തിനുള്ള നീക്കമാണ് അഷ്ടമംഗല ദേവപ്രശ്നത്തിലേക്ക് കടക്കാന്‍ പ്രധാന കാരണമെങ്കിലും ഇതോടൊപ്പം ഓഡിറ്റോറിയ നിര്‍മ്മാണമുള്‍പ്പെടെ ക്ഷേത്രത്തിലെ മറ്റു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുകൂടി ദേവഹിതം തേടുന്നുണ്ടെന്ന് ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു.



അഷ്ടമംഗല ദേവപ്രശ്നത്തിന് മുഴുവന്‍ ഭക്തരെയും ക്ഷണിച്ച് ദേവസ്വം ഭാരവാഹികള്‍.

ഇടപ്പാടി ക്ഷേത്രത്തില്‍ ഒക്ടോബര്‍ 1, 2 തീയതികളില്‍ നടക്കുന്ന അഷ്ടമംഗല ദേവപ്രശ്നം നേരില്‍ കേള്‍ക്കുന്നതിന് മീനച്ചില്‍ യൂണിയന് കീഴിലെ മുഴുവന്‍ ഭക്തജനങ്ങളെയും ക്ഷണിക്കുകയാണെന്ന് ഇടപ്പാടി ദേവസ്വം പ്രസിഡന്റ് ഷാജി മുകളേല്‍, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് പ്രസിഡന്റ് സതീഷ്മണി കല്യ എന്നിവര്‍ പറഞ്ഞു. എത്തിച്ചേരുന്ന മുഴുവന്‍ പേര്‍ക്കും അന്നദാനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments