'സ്നേഹവീട് ' ഭവന പദ്ധതിയ്ക്ക് തുടക്കമായി.




പാലാ അല്‍ഫോന്‍സാ കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് ഭവനരഹിതര്‍ക്കായി കോളേജിലെ എന്‍.എസ്.എസ്.  യൂണിറ്റിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കുന്ന 60 വീടുകളില്‍ ആദ്യത്തെ വീടിന്റെ വെഞ്ചരിപ്പും താക്കോല്‍ ദാനവും പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.  

കുട്ടികളില്‍ സാമൂഹിക പ്രതിബദ്ധതയും സേവനമനോഭാവവും  വളര്‍ത്തിയെടുക്കാന്‍ ഇതുപോലെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു.

പാലാ ളാലം ഇടവകയിലാണ് ആദ്യത്തെ വീട് പൂര്‍ത്തിയാക്കിയത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും എം.ജി. യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സെല്ലും പാലാ ഹോം പ്രൊജക്റ്റുമായി സഹകരിച്ചാണ് 'സ്നേഹവീട് ' എന്ന പ്രൊജക്റ്റ് മുമ്പോട്ട് പോകുന്നതെന്ന് പ്രിന്‍സിപ്പാള്‍ റവ. ഡോ. ഫാ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ പറഞ്ഞു. 



എം. ജി. യൂണിവേഴ്‌സിറ്റി എന്‍. എസ്. എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍, ളാലം പള്ളി വികാരി റവ. ഫാ. ജോസഫ് തടത്തില്‍, കോളേജ് ബര്‍സാര്‍ റവ. ഡോ. ഫാ. ജോസ് ജോസഫ് പുലവേലില്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള, പാലാ ഹോം പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍, ഡോ. സി. ജെയ്മി അബ്രാഹം, അധ്യാപക പ്രതിനിധിയായി ഡോ. മായാ ജോര്‍ജ്, അനധ്യാപക പ്രതിനിധിയായി ലില്ലിക്കുട്ടി തോമസ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ കീര്‍ത്തന റെജി, എന്‍. എസ്. എസ് വോളന്റിയര്‍ സെക്രട്ടറിമാരായ ആഷാ മാര്‍ട്ടിന്‍, ആല്‍ഫിയ ഫ്രാന്‍സിസ്, ഭവനനിര്‍മാണത്തില്‍ പങ്കാളികളായ എന്‍. എസ്. എസ്. വോളന്റിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments