ഈരാറ്റുപേട്ട സബ് ജില്ലാ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ ചാമ്പ്യരായ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വോളീബോള്‍ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും വാക്കേഴ്‌സ് ക്ലബ്ബ് സ്വീകരണം നല്‍കി.
രക്ഷാധികാരി വി. എം. അബ്ദുള്ള ഖാന്‍ അധ്യക്ഷത വഹിച്ചു. വോളീബോള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.എച്ച്.ജബ്ബാര്‍,വോളീബോള്‍ പരിശീലകന്‍ നസീര്‍ കൊച്ചെപ്പറമ്പില്‍, വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് നൈസല്‍ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിശീലനത്തിന് ആവശ്യമായ പന്തുകള്‍ ടീമുകള്‍ക്ക് സമ്മാനമായി നല്‍കി.



0 Comments