ഏഴാച്ചേരി ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിനും കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തിനും സംയുക്തമായി ഇരുപത്തിനാല് ലക്ഷത്തിന്റെ ബജറ്റ്.
വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കും സമുദായത്തിലെ പാവപ്പെട്ടവരെ സഹായിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമായി ബജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ട്. 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണവിലാസം എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം ബജറ്റിന് അംഗീകാരം നല്‍കി.
കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ ബജറ്റ് അവതരിപ്പിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
സുരേഷ് ലക്ഷ്മിനിവാസ്, പി.എസ്. ശശിധരന്‍, തങ്കപ്പന്‍നായര്‍ കൊടുങ്കയം, രാജു തുമ്പയില്‍, റ്റി.എസ്. ശിവദാസ്, ബാബു പുന്നത്താനം, ഗോപകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ആര്‍. സുനില്‍കുമാര്‍, ജയചന്ദ്രന്‍ വരകപ്പള്ളില്‍, അനിരുദ്ധ് വാണിയിടത്ത്, അജിത് പുളിക്കല്‍, എസ്. അഭിനവ് കൃഷ്ണ, ചിത്ര വിനോദ്, രശ്മി അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



0 Comments