ഈരാറ്റുപേട്ട നഗരം വൃത്തിയേറിയ ഭംഗിയുടെ നന്മകളാല് സമൃദ്ധമാകണമെന്ന സന്ദേശം വിളംബരം ചെയ്ത് വിദ്യാര്‍ത്ഥി സംഘം ഫ്‌ലാഷ് മോബ് നൃത്തം നടത്തിയപ്പോള്‍ ഒപ്പം കൂടി നാട്ടുകാരും.
രാവിലെ അഹമ്മദ് കുരിക്കള്‍ നഗറിലെ ബസ് സ്റ്റോപ്പ് ആണ് വൃത്തിയുടെ വിളംബര സന്ദേശത്തിന്റെ ഇടം കൂടിയായി മാറിയത്. ഇന്ത്യന്‍ സ്വച്ചതാ ലീഗ് 2.0 ക്യാമ്പയിന്‍ (ഐഎസ്എല്‍ 2.0) ഭാഗമായി നടത്തുന്ന ശുചിത്വ സന്ദേശ റാലിയുടെ വിളംബരമായിട്ടായിരുന്നു ഫ്‌ലാഷ് മോബ്. രാജ്യത്തെ മുഴുവന്‍ നഗരസഭകളും വിദ്യാര്‍ത്ഥികളെയും യുവജനതയെയും അണിനിരത്തി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ശുചിത്വ ക്യാമ്പയിന്‍ ആണ് ഈരാറ്റുപേട്ട നഗരസഭ നടത്തിയതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിച്ച പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
ഫ്‌ലാഷ്‌മോബും സെല്‍ഫി പോയിന്റും വൃത്തിക്കൊരു കയ്യൊപ്പ് എന്ന ശുചിത്വ ക്യാന്‍വാസ് സന്ദേശ ബാനറും എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഒപ്പം നഗരസഭ തയ്യാറാക്കിയ ജനകീയ ഹരിത ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രകാശനവും എംഎല്‍എ നിര്‍വഹിച്ചു.
ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫിന് ആദ്യ കോപ്പി നല്‍കിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാശനം എംഎല്‍എ ചെയതു.



0 Comments