ഉമ്മന്‍ ചാണ്ടി ജനമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു: മോന്‍സ് ജോസഫ് എം.എല്‍.എ.



ജീവിച്ചിരുന്ന കാലത്ത് പാവങ്ങളെയും സാധാരണക്കാരെയും ചേര്‍ത്തുനിര്‍ത്തിയ കരുതലിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ആള്‍രൂപമായ ഉമ്മന്‍ ചാണ്ടി ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. 

ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മയില്‍ നിര്‍മ്മിക്കുന്ന സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള മുപ്പതാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സ്‌നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. 

 


 

ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എന്‍.എസ്. ഗോപാലകൃഷ്ണന്‍ നായര്‍ നിരവത്ത്, വി.കെ. സുരേന്ദ്രന്‍, പി.റ്റി.ജോസ് പാരിപ്പള്ളില്‍, ജോബി ചിറത്തറ, സുനില്‍ ഇല്ലിമൂട്ടില്‍, സാബു ഒഴുങ്ങാലില്‍, സണ്ണി മ്ലാവില്‍, തങ്കച്ചന്‍ മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments